25 SEP 2026 

NEETHU VIJAYAN

മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്? 

Image Courtesy: Getty Images 

മുരിങ്ങയില ആയാലും മുരിങ്ങയുടെ കായ ആയാലും രണ്ടും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. എന്നിരുന്നാലും താരതമ്യേന ഒരാൾ മികച്ചതാണ്.

മുരിങ്ങയില, മുരിങ്ങക്കായ 

പോഷക ഗുണങ്ങളുടെ കാര്യത്തിൽ മുരിങ്ങയില ഒരു പടി മുന്നിലാണ് എന്ന് വേണമെങ്കിൽ പറയാം. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ചുവടെ നൽകുന്നു.

മുരിങ്ങയില

മുരിങ്ങക്കായയെ അപേക്ഷിച്ചു മുരിങ്ങയിലയിൽ ജീവകങ്ങളും ധാതുക്കളും വളരെ കൂടുതലാണ്. കാൽസ്യം, അയൺ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

പോഷകസാന്ദ്രത

മുരിങ്ങക്കായ അപേക്ഷിച്ചു മുരിങ്ങയിലയിൽ കാൽസ്യത്തിന്റെ അളവ് വളരെ കൂടുതലാണ്.

കാൽസ്യം

വിളർച്ച തടയാനും ശരീരത്തെ എന്നും ഊർജ്ജസ്വലമാക്കാനും ആവശ്യമായ അയൺ മുരിങ്ങയിലയിൽ കൂടുതൽ ആണ്.

അയൺ

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാനും സഹായിക്കുന്ന വിറ്റാമിൻ എ,സി മുതലായവ മുരിങ്ങയിലയിൽ ധാരാളമുണ്ട്.

വിറ്റാമിൻ എ, സി

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കോശങ്ങളുടെ കേടുപാടുകൾ തടയാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച കലവറയാണ് മുരിങ്ങയില.

ആന്റിഓക്സിഡന്റുകൾ

ദഹനം സുഖമാക്കാൻ സഹായിക്കുന്ന ഫൈബർ ധാരാളമായി മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്.

ഫൈബർ