26 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
മലയാളികൾ കാത്തിരുന്ന ആ ഓണനാൾ വന്നെത്തിയിരിക്കുന്നു. നാടെങ്ങും ഓണപ്പുലരിയെ വരവേറ്റുകഴിഞ്ഞു. അടുക്കളയിൽ സദ്യവട്ടവും ഒരുങ്ങി.
ഓണസദ്യയ്ക്ക് ശേഷവും ദൈനംദിന പാചകത്തിലും ബാക്കിവരുന്ന കറികൾ ഫ്രിഡ്ജിൽ വെക്കുമ്പോൾ പലരും ചില കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാമെന്ന് നോക്കാം.
തേങ്ങ അരച്ചതും ചിരകിയതുമായ കറികൾ പുറത്തുവെച്ചാൽ പെട്ടെന്ന് പുളിച്ചുപോകും. നന്നായി ചൂടാറിയ ശേഷം എയർടൈറ്റ് പാത്രങ്ങളിലാക്കി ഉടൻ ഫ്രിഡ്ജിൽ വെക്കാം.
തൈരും തേങ്ങയും ചേർത്ത വിഭവങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 3-4 ദിവസം വരെ കേടുകൂടാതെ ഇരിക്കും. പരിപ്പു കൂട്ടുകളും സാംബാറും തണുപ്പിച്ച ശേഷം ഫ്രിഡ്ജിൽ വെക്കാം.
പുളിയും എണ്ണയും ചേർത്ത അച്ചാറുകളും ഇഞ്ചിക്കറിയും ഫ്രിഡ്ജിൽ വെക്കേണ്ടതില്ല. ഫ്രിഡ്ജിൽ വെച്ചാൽ ഇവയുടെ സ്വാഭാവിക രുചിയും മണവും നഷ്ടപ്പെടും.
കറികൾ ചൂടോടെ ഒരിക്കലും ഫ്രിഡ്ജിൽ വെക്കരുത്. ഇത് ഫ്രിഡ്ജിനുള്ളിലെ താപനില ഉയർത്തുകയും മറ്റ് ഭക്ഷണസാധനങ്ങൾ കേടാകാൻ കാരണമാവുകയും ചെയ്യും.
വേവിച്ച ഉരുളക്കിഴങ്ങ അടങ്ങിയ കറികൾ ദീർഘനേരം ഫ്രിഡ്ജിൽ വെക്കുന്നത് അവയുടെ ഗുണം കുറയ്ക്കുകയും രുചി മാറ്റുകയും ചെയ്യും.