3 June 2026
Jayadevan A M
Image Courtesy: PTI
അടുത്തിടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മാറി. രാജ്യത്തെ നിലവിലെ സമ്പന്ന മുഖ്യമന്ത്രിമാരെ നോക്കാം
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സമ്പന്നരില്‍ ഒന്നാമന്‍
പ്രഖ്യാപിത കണക്കുകൾ പ്രകാരം 1,413 കോടി രൂപയുടെ വമ്പൻ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഇതിൽ വലിയൊരു പങ്ക് ഭൂമി നിക്ഷേപങ്ങളും ബിസിനസ്സുകളുമാണ്
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് രാജ്യത്തെ സമ്പന്ന മുഖ്യമന്ത്രിമാരില്‍ രണ്ടാമന്‍. 931 കോടി രൂപയുടെ ആസ്തിയുണ്ട്
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയാണ് സമ്പന്നരില്‍ മൂന്നാമന്‍. 648 കോടി രൂപയുടെ ആസ്തിയാണ് വിജയിക്കുള്ളത്
അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രി പെമ ഖണ്ഡുവാണ് പട്ടികയിൽ നാലാമത്. അദ്ദേഹത്തിന് ഏകദേശം 332 കോടി രൂപയുടെ ആസ്തിയുണ്ട്
നാഗാലാൻഡ് മുഖ്യമന്ത്രിയായ നെയ്ഫിയു റിയോ ആണ് സമ്പന്നരായ മുഖ്യമന്ത്രിമാരിൽ അഞ്ചാം സ്ഥാനത്തുള്ളത്. ഇദ്ദേഹത്തിന്റെ ആസ്തി ഏകദേശം 46 കോടി രൂപയാണ്.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവാണ് ആറാമത്. അദ്ദേഹത്തിന് 42 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്