28 JULY 2025
SHIJI MK
Image Courtesy: Unsplash
വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് ആളുകള്‍ ജ്യൂസ് കുടിക്കുന്നത്. ആരോഗ്യം, സൗന്ദര്യം, ഫിറ്റ്‌നസ് എന്നിവ ചില കാരണങ്ങള്‍ മാത്രം.
ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായും ജ്യൂസുകള്‍ കുടിക്കുന്നവരുണ്ട്. തിളക്കമുള്ള ചര്‍മ്മ നിലനിര്‍ത്താനായി ഡയറ്റില്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയാല്‍ മാത്രം മതിയാകും.
ചര്‍മ്മ സൗന്ദര്യം സംരക്ഷിക്കുന്നതിനായി ഇന്ന് കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജ്യൂസുകളില്‍ ഒന്നാണ് എബിസി. ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയിലും ഇത് ട്രെന്‍ഡിങ് ആയിരുന്നു.
ശരീരത്തിന്റെ നിറം വര്‍ധിപ്പിക്കുന്നതിനും ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം എബിസി ജ്യൂസ് സഹായിക്കുന്നു.
മൂന്ന് ഇനം സാധനങ്ങള്‍ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. ആപ്പിള്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്താണ് എബിസി ജ്യൂസ് ഉണ്ടാക്കിയെടുക്കുന്നത് എന്ന കാര്യം ഓര്‍ക്കുക.
ആപ്പിള്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ തൊലികളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. ശേഷം കുറച്ച് വെള്ളം ഒഴിച്ച് മിക്‌സിയിലിട്ട് അരയ്ക്കാം.
വേണമെങ്കില്‍ നിങ്ങള്‍ക്ക് ഈ മിശ്രിതത്തിലേക്ക് ചെറുനാരങ്ങ നീര് ചേര്‍ക്കാം. എന്നിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഓരോ ദിവസവും എടുത്ത് കുടിക്കാവുന്നതാണ്.
ആരോഗ്യത്തിന് നല്ലതാണെങ്കിലും വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ അല്ലെങ്കില്‍ കുറഞ്ഞ ഫോഡ്മാപ്പ് ഡയറ്റ് പിന്തുടരുന്നവര്‍, മലവിസര്‍ജ്ജന സിന്‍ഡ്രോ ഉള്ളവര്‍ ഒരിക്കലും ഇത് കുടിക്കരുത്