17 February 2026
ARUN
Image Credit: Getty Images
മുട്ട പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണമാണ്. അതുകൊണ്ട് തന്നെ ദിവസം ഒരു പുഴുങ്ങിയ മുട്ട കഴിച്ചാൽ ശരീരം വേഗത്തിൽ പുഷ്ടിപ്പെടും
എല്ലാവർക്കും മുട്ട കഴിക്കാൻ സാധിക്കില്ല. മുട്ട കഴിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുണ്ട്. ഇവർ പ്രത്യേകം ശ്രദ്ധിച്ചു വേണം കഴിക്കാൻ. അവർ ആരൊക്കെ എന്ന് പരിശോധിക്കാം.
മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണ്. ഉയർന്ന കൊളസ്ട്രോളോ ഹൃദയ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കണം.
ചിലരിൽ മുട്ട കഴിച്ചതിനുശേഷം ചൊറിച്ചിൽ, ഛർദ്ദി എന്നിവ അനുഭവപ്പെടാറുണ്ട്. ചെറിയ കുട്ടികളിലാണ് ഇത് കൂടുതൽ. ഇത്തരക്കാർ മുട്ട ഒഴിവാക്കണം
മുട്ട കൂടുതല്‍ കഴിക്കുന്നത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സാധ്യത കൂട്ടും. പ്രമേഹമുള്ളവര്‍ ആഴ്ചയില്‍ കഴിക്കുന്ന മുട്ടകളുടെ എണ്ണം കുറക്കണം.
വൃക്കരോഗമുള്ളവർക്ക് മുട്ട ദഹിപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും. അതിനാൽ, ഈ ആളുകൾ മുട്ട കഴിക്കുന്നത് ഒഴിവാക്കാം
എല്ലാവർക്കും കഴിക്കാൻ സാധിക്കില്ല എന്നതല്ല മറിച്ച് മിതമായ അളവിൽ മുട്ട ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണ്. രോഗികളായ ആളുകളാണെങ്കിൽ മാത്രം ഡോക്ടറുടെ നിർദ്ദേശം തേടാം.