17 January 2026

Jayadevan A M

രക്തദാനം ചെയ്യാൻ പാടില്ലാത്തവർ ആരെല്ലാം?

Image Courtesy: Getty

രക്തദാനം ഒരു പുണ്യപ്രവൃത്തിയാണ്. എന്നാല്‍ എല്ലാവരും രക്തം ദാനം ചെയ്യാന്‍ പാടില്ല. അത് ആരൊക്കെയെന്ന് നോക്കാം

രക്തദാനം 

18 വയസ്സിൽ താഴെയുള്ളവരും 65 വയസ്സിന് മുകളിലുള്ളവരും രക്തം കൊടുക്കരുത്. ശരീരഭാരം 45 കിലോയിൽ കുറവുള്ളവരും രക്തം കൊടുക്കരുത്.

പ്രായം

ഹീമോഗ്ലോബിൻ്റെ അളവ് 12.5 g/dL-ൽ കുറവാണെങ്കിൽ രക്തം നൽകരുത്. എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് B, ഹെപ്പറ്റൈറ്റിസ്  തുടങ്ങിയ രോഗബാധയുള്ളവർ നല്‍കരുത്‌

ഹീമോഗ്ലോബിൻ

പനി, ചുമ, ജലദോഷം മറ്റ് വന്നവര്‍ ഉള്ളവർ ഭേദമായി ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും കഴിയണം. ക്ഷയരോഗം വന്ന് ഭേദമായിട്ട് രണ്ട് വർഷം കഴിയാത്തവരും രക്തം നല്‍കരുത്‌

അണുബാധ

വലിയ ശസ്ത്രക്രിയകൾ കഴിഞ്ഞവർ ഒരു വർഷത്തേക്കും ചെറിയ സര്‍ജറി കഴിഞ്ഞവർ ആറു മാസത്തേക്കും രക്തം നല്‍കാതിരിക്കുന്നതാണ് നല്ലത്‌

ശസ്ത്രക്രിയ

ടാറ്റൂ ചെയ്യുകയോ ബോഡി പിയേഴ്‌സിംഗ് നടത്തുകയോ ചെയ്തവർ ആറു മാസം മുതൽ ഒരു വർഷം വരെ രക്തം ദാനം ചെയ്യരുത്‌

ടാറ്റൂ

മദ്യപിച്ചവര്‍ 24 മണിക്കൂർ കഴിഞ്ഞേ രക്തം നൽകാവൂ. മയക്കുമരുന്ന് ഉപയോഗിക്കുച്ച വ്യക്തികള്‍ (പ്രത്യേകിച്ച് സിറിഞ്ച് വഴി എടുക്കുന്നവർ) രക്തം കൊടുക്കരുത്‌

ലഹരി

ഇത് അല്ലാതെ മറ്റ് ചില കാരണങ്ങളാലും രക്തം കൊടുക്കരുത്. ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം പാലിച്ച് മാത്രമേ രക്തം ദാനം ചെയ്യാവൂ

നിരാകരണം