17 April 2026

SHIJI MK

ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ

Image Credit: Getty Images

മലബാറിലെ  പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ

ബിസ്‌ക്കറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? എല്ലാ പ്രായക്കാര്‍ക്കും ബിസ്‌ക്കറ്റ് ഇഷ്ടമാണ്. ദിവസവും കഴിക്കുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്.

ബിസ്‌ക്കറ്റ്

നമ്മള്‍ കഴിക്കുന്ന ബിസ്‌ക്കറ്റില്‍ ദ്വാരമുണ്ടാകാറുണ്ട് അല്ലേ? എല്ലാ ബിസ്‌ക്കറ്റുകളിലും ഇതില്ലെങ്കിലും ചില ബ്രാന്‍ഡുകള്‍ ദ്വാരമില്ലാതെ അവ ഇറക്കാറില്ല, എന്തിനാണ് ഈ ദ്വാരമെന്ന് അറിയാമോ?

എന്നാല്‍

പഞ്ചസാര, മാവ്, ബട്ടര്‍, വെള്ളം എന്നിവ ചേര്‍ത്താണ് ബിസ്‌ക്കറ്റുകള്‍ തയാറാക്കുന്നത്. ഇവയെല്ലാം നന്നായി മിക്‌സ് ചെയ്തശേഷം ബേക്ക് ചെയ്യുന്നതാണ് ബിസ്‌ക്കറ്റിന്റെ രീതി.

തയാറാക്കുന്നത്

ഓവനില്‍ വെച്ചാണ് സാധാരണയായി ബിസ്‌ക്കറ്റുകള്‍ ഉണ്ടാകുന്നത്. ആവിയും മര്‍ദവുമാണ് ഓവനില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വേഗത്തില്‍ തയാറാകുന്നതിന് കാരണം. എന്നാല്‍ ഇതുമൂലം ബിസ്‌ക്കറ്റുകള്‍ പൊട്ടും.

ഓവനില്‍

എന്നാല്‍ ഇങ്ങനെ പൊട്ടിപോകാതിരിക്കാന്‍ വേണ്ടിയാണ് ബിസ്‌ക്കറ്റുകളില്‍ ദ്വാരം ഇട്ടുകൊടുക്കുന്നത്. ഈ ദ്വാരം ആവി പുറത്തേക്ക് പോകാനും സഹായിക്കുകയും ബിസ്‌ക്കറ്റ് വൃത്തിയായി ഇരിക്കാനും സഹായിക്കും.

പൊട്ടില്ല

പ്ലയിന്‍ ആയിട്ടുള്ള ഉപ്പിട്ട ബിസ്‌ക്കറ്റുകളിലാണ് ഈ വിദ്യ കൂടുതലായി ഉപയോഗിക്കുന്നത്. ഈ ഡോക്കിങ് ദ്വാരങ്ങള്‍ ബിസ്‌ക്കറ്റുകള്‍ ഒരുപോലെ വേവാനും ക്രഞ്ചിയാകാനും സഹായിക്കുന്നു.

ഉപ്പിട്ടവ

എന്നാല്‍ ഈ ആവശ്യങ്ങള്‍ക്ക് പുറമെ ബിസ്‌ക്കറ്റുകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കാനും ദ്വാരങ്ങള്‍ ഇടാറുണ്ട്. ഓരോ ബിസ്‌ക്കറ്റുകളിലും വ്യത്യസ്ത രൂപത്തിലും വലുപ്പത്തിലുമായിരിക്കും ഈ ദ്വാരങ്ങള്‍.

ഭംഗിക്കും