08 June 2025

TV9 MALAYALAM

ഡോക്ടർമാർ കണ്ണുകളിലേക്ക് നോക്കുന്നത് എന്തിനാണ്? കാരണം ഇതാണ്‌

Image Courtesy: Freepik

ചികിത്സയ്ക്കായി ഡോക്ടറെ സമീപിക്കുമ്പോള്‍ അവര്‍ ചിലപ്പോഴൊക്കെ രോഗിയുടെ കണ്ണുകളില്‍ നോക്കാറുണ്ട്‌. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് നോക്കാം.

ഡോക്ടര്‍

രോഗിയുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഡോക്ടറിന് മനസിലാക്കാനാകും

കണ്ണ്‌

ശരീരത്തിലെ പല രോഗങ്ങളുടെയും ലക്ഷണങ്ങൾ കണ്ണുകളിലും കാണാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്‌. ചില ശ്രദ്ധേയമായ കാര്യങ്ങള്‍ നോക്കാം

ലക്ഷണം

രക്തക്കുഴലുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കണ്ണുകളിലൂടെ നോക്കിയാല്‍ ഡോക്ടര്‍ക്ക് മനസിലാകുമെന്നതാണ് ഒരു പ്രത്യേകത

രക്തക്കുഴലുകൾ 

തലച്ചോറിന്റെ ഒരു ഭാഗമായ ഒപ്റ്റിക് നാഡി പോലും കണ്ണുകളിലൂടെ ദൃശ്യമാകുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

ഒപ്റ്റിക് നാഡി

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയെക്കുറിച്ചും നേത്ര പരിശോധനയിലൂടെ മനസിലാക്കാമെന്നാണ് റിപ്പോര്‍ട്ട്‌

പ്രമേഹം

കൊളസ്‌ട്രോള്‍, അലര്‍ജി തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടും നേത്രപരിശോധന നിര്‍ണായകമാകാം. മറ്റ് പല രോഗങ്ങള്‍ക്കും കണ്ണുപരിശോധന പ്രധാനമാണ്.

കൊളസ്‌ട്രോള്‍

ഈ ലേഖനം പൊതുവായ വിവരങ്ങൾക്ക് മാത്രമുള്ളതാണ്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടുക

നിരാകരണം