20 January 2026

Jayadevan A M

ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?

Image Courtesy: Getty

ഗണപതി ഭഗവാന് തേങ്ങ ഉടയ്ക്കുന്ന ആചാരം ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടതാണ്. നാളികേരമുടയ്ക്കൽ ഗണപതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ്

ഗണപതി

ഏത് നല്ല കാര്യങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പും വിഘ്‌നങ്ങള്‍ മാറാന്‍ വിഘ്‌നേശ്വരന് തേങ്ങ ഉടയ്ക്കുന്നു.

വിഘ്നങ്ങൾ

ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നതിന് പിന്നില്‍ വിശ്വാസപരമായി വലിയ വ്യാഖ്യാനമുണ്ട്. അത് ചുരുക്കി വിശദീകരിക്കാം

കാരണം

നാളികേരത്തെ മനുഷ്യശരീരത്തോട് ഉപമിക്കുന്നു. പുറമെ നാരുകളുള്ള കട്ടിയേറിയ ചിരട്ടയും, ഉള്ളില്‍ മാംസളമായ ഭാഗവും, അതിനുള്ളില്‍ ജലവുമുള്ളതാണ് കാരണം

തേങ്ങ

പുറം ഭാഗം മനുഷ്യന്റെ അഹങ്കാരത്തെയും, വെളുത്ത ഭാഗം ശുദ്ധമായ മനസിനെയും, ജലം ചൈതന്യത്തെയും സൂചിപ്പിക്കുന്നു

വ്യാഖാനം

നാളികേരം ഉടയ്ക്കുമ്പോള്‍ ഭക്തന്‍ ഉള്ളിലെ ഞാന്‍ എന്ന ഭാവത്തെ തകര്‍ത്ത് ഭഗവാന് പൂര്‍ണമായി സമര്‍പ്പിക്കുന്നുവെന്ന് വിശ്വാസം

ഉടയ്ക്കുമ്പോള്‍

തേങ്ങ ഉടയ്ക്കുന്നതിലൂടെ താന്‍ എന്ന ഭാവത്തെ ഭഗവാന് സമര്‍പ്പിക്കുന്നു. ഭഗവാനോടുള്ള ആത്മീയ സമര്‍പ്പണമാണിത്‌

സമര്‍പ്പണം

ഹൈന്ദവ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. വിശ്വാസപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് വേണ്ടി മാത്രമാണ് ഈ വെബ്‌സ്റ്റോറി

നിരാകരണം