14 August 2026

Nithya V

സ്വർണം ഏറ്റവും വില കുറവിൽ, പവന് വെറും 12,534 രൂപ 

Photo Credit: Getty Images, PTI

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. ഇന്ന് പവന് 1,12,120 രൂപയാണ് നൽകേണ്ടത്.

സ്വർണവില

എന്നാൽ ഈ കുതിപ്പിലും ഗൾഫ് രാജ്യങ്ങളിൽ സ്വർണവില വൻ ലാഭമാണ്. പവന് ഒരു ലക്ഷത്തിനകത്താണ് വില വരുന്നത്.

ലാഭം

ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് AED 482.50 ആണ് വില. അതായത്, ഏകദേശം 12,534 രൂപ. എന്തായിരിക്കും ഇതിന് കാരണം?

വില

യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ സ്വർണ്ണക്കട്ടികൾക്ക് ഇറക്കുമതി തീരുവയില്ല. ആഭരണങ്ങൾക്ക് 5% വാറ്റ് മാത്രമാണുള്ളത്.

കാരണം

വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും നാട്ടിലേക്ക് മടങ്ങുമ്പോൾ ഈ വാറ്റ് തുക (VAT വിമാനത്താവളത്തിൽ നിന്ന് തിരികെ ലഭിക്കുകയും ചെയ്യും.

വാറ്റ്

ഗൾഫിൽ വലിയ രീതിയിലുള്ള മത്സരമുള്ളതിനാൽ ജ്വല്ലറികൾ ഈടാക്കുന്ന പണിക്കൂലി താരതമ്യേന കുറവാണ്.

പണിക്കൂലി

സ്വർണ്ണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ കർശനമായ സർക്കാർ സംവിധാനങ്ങൾ ഉള്ളതിനാൽ വ്യാജ സ്വർണ്ണവുമില്ല.

ഗുണനിലവാരം

ലോകത്തിലെ പ്രധാന സ്വർണ്ണ വ്യാപാര കേന്ദ്രങ്ങളായതിനാൽ വൻതോതിൽ കുറഞ്ഞ വിലയ്ക്ക് നേരിട്ട് സ്വർണ്ണം ലഭിക്കും.

കുറഞ്ഞ വില