20 December 2025

Nithya V

വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്? 

Image Credit: Getty Images

മദ്യപിക്കാൻ കുപ്പി ​ഗ്ലാസാണ് പൊതുവെ ഉപയോ​ഗിക്കുന്നത്. വെറും ഭം​ഗി മാത്രമാണോ ഇതിന് പിന്നിലെ കാരണം? പരിശോധിക്കാം...

മദ്യം

കുപ്പി ​ഗ്ലാസിൽ മദ്യവും വൈനും കുടിക്കുന്നതിന് പിന്നിൽ ഭം​ഗിയല്ലാതെ മറ്റൊരു കാരണവുമുണ്ട്. സാംസ്കാരികവും ശാസ്ത്രീയവുമായ കാരണമെന്തെന്ന് അറിയാം...

കുപ്പി ഗ്ലാസ്

ഇതിന് പ്രധാന കാരണം, ഗ്ലാസ് ഒരു സുഷിരങ്ങളില്ലാത്ത വസ്തുവാണ് എന്നതാണ്. ഇത് രുചിയെയും ഗന്ധത്തെയും ബാധിക്കില്ല.

സുഷിരം

​ഗ്ലാസിൽ സുഷിരങ്ങളില്ലാത്തതിനാൽ, ഇത് മദ്യത്തിന്റെ യഥാർത്ഥ രുചിയും മണവും കേടുകൂടാതെ നിലനിർത്തുന്നു.

രുചി

കൂടാതെ, ഗ്ലാസ് സുതാര്യമായ വസ്തുവാണ്. ഇത് വീഞ്ഞിന്റെ അല്ലെങ്കിൽ മദ്യത്തിന്റെ നിറം, വ്യക്തത, അളവ് തുടങ്ങിയവ കാണാൻ സഹായിക്കുന്നു.

അളവ്

ചില വൈനുകൾ അവയുടെ താപനിലയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ കുപ്പി ഗ്ലാസ് ഉപയോ​ഗിക്കുന്നത് താപനില നിലനിർത്താൻ സഹായിക്കുന്നു.

താപനില

മറ്റൊരു കാരണം, രാസപ്രവർത്തനങ്ങളാണ്. പ്ലാസ്റ്റിക്, ലോഹ ഗ്ലാസുകൾ രാസപ്രവർത്തനങ്ങൾക്ക് കാരണവുകയും, രുചി മാറ്റുകയും ചെയ്യും.

രാസപ്രവർത്തനം

കൂടാതെ, വൈൻ ഗ്ലാസുകൾ, ടംബ്ലറുകൾ, സ്നിഫ്റ്ററുകൾ തുടങ്ങിയ ഓരോ ഗ്ലാസ് ഡിസൈനും തനതായ രീതിയിൽ രുചി വർദ്ധിപ്പിക്കുമെന്നും പറയപ്പെടുന്നു.

ഡിസൈൻ