02 JULY 2025
TV9 MALAYALAM
Image Courtesy: Michelle Garrett/Corbis Documentary/Getty Images
പച്ചക്കറികളുടെ കൂട്ടത്തിൽ പലരും അവദണിക്കുന്ന ഒന്നാണ് വഴുതനങ്ങ. എല്ലാവർക്കും ഇഷ്ടമല്ലെങ്കിലും ആരോഗ്യ ഗുണം ഏറെയുള്ള ഒന്നാണിത്.
വഴുതനങ്ങ കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്ന പ്രധാനപ്പെട്ട ചില ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്ന ഗ്ലൈക്കോൾ എന്ന ആൽക്കലൈഡ്സ്, ആന്റി ഓക്സിഡന്റ്, വൈറ്റമിൻ എന്നിവയെല്ലാം ആരോഗ്യത്തിന് ആവശ്യമാണ്.
പൊള്ളലേറ്റ പരിക്ക്, അരിമ്പാറ- പാലുണ്ണി, അണുബാധകൾ, ഗ്യാസ്ട്രൈറ്റിസ്- സ്റ്റൊമറ്റൈറ്റിസ് പോലുള്ള രോഗങ്ങക്ക് ആശ്വാസം നൽകാൻ വഴുതനങ്ങ നല്ലതാണ്.
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഡയറ്റിലുൾപ്പെടുത്താൻ പറ്റിയ പച്ചക്കറികളിൽ ഒന്നാണ് വഴുതനങ്ങ.
വഴുതനങ്ങയിൽ കലോറി കുറവാണെന്നതും ഫൈബറിനാൽ സമ്പന്നമാണെന്നതും ഇതിൻ്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നായി കാണുന്നു.
തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് വഴുതനങ്ങ എന്നത് ശ്രദ്ധിക്കുക.
ഗർഭിണികൾ വഴുതനങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന അയേൺ നിങ്ങളിലെ വിളർച്ച തടയാനും മറ്റും സഹായിക്കുന്നു.