15 October 2026

ASHLI C

വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?

PHOTO CREDIT: SOCIAL MEDIA/TV9

തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന് പ്രതീകമായാണ് നവരാത്രി ആഘോഷിക്കുന്നത്.

നവരാത്രി

വിജയദശമി ദിനത്തിലാണ് കുട്ടികളുടെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങായ വിദ്യാരംഭം നടക്കുന്നത്.

വിദ്യാരംഭം 

കുട്ടികളുടെ വിരൽ പിടിച്ച് നെല്ലിലോ അരിയിലോ ആദ്യാക്ഷരമായ അ അല്ലെങ്കിൽ ഓം എഴുതിയാണ് പഠനം ആരംഭിക്കുന്നത്.

ഓം

അറിവിന്റെ ദേവതയായ സരസ്വതി ദേവിയുടെയും ഗുരുവിന്റെയും പൂർണ്ണനുഗ്രഹം ഈ ദിവസത്തെ തുടക്കത്തിലൂടെ ലഭിക്കും എന്നാണ് വിശ്വാസം.

സരസ്വതി ദേവി

ഈ ശുഭദിനത്തിൽ വിദ്യാരംഭം കുറിക്കുന്നത് കുട്ടികൾക്ക് ശോഭനമായ ഭാവിയും ബുദ്ധിശക്തിയും ഓർമ്മശക്തിയും നൽകും.

ഭാവി

ആദ്യമായി എന്തൊരു കാര്യം തുടങ്ങുമ്പോഴും അത് വിജയദശമി നാളിൽ ചെയ്യുന്നത് നല്ലതായാണ് കണക്കാക്കുന്നത്.

 പുതിയത്

സ്കൂൾ വിദ്യാഭ്യാസത്തിന് പുറമെ സംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയ കലകളും പുതിയ തൊഴിൽ പരിശീലനവും ഈ ദിവസം ആരംഭിക്കുന്നത് അതിവിശേഷമാണ്.

കലാപരിശീലനം

ഏതൊരു പുതിയ ഒരു കാര്യം ജീവിതത്തിൽ തുടങ്ങുമ്പോഴും അത് വിജയദശമി നാളിലാകുന്നത് അതിവിശേഷമാണ്.

ആരംഭം