5 July 2025
Nithya V
Image Courtesy: Getty Images
പനി വരുമ്പോൾ ക്ഷണിക്കാതെ വരുന്ന മറ്റൊരു അതിഥിയാണ് പേശി വേദന. ഇത്തരത്തിലുള്ള കടുത്ത വേദന ആരോഗ്യസ്ഥിതിയെ ബുദ്ധിമുട്ടിലാക്കുന്നു.
മയാൾജിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. എന്തുകൊണ്ടാണ് പനി പിടിക്കുമ്പോൾ കടുത്ത പേശി വേദന അനുഭവപ്പെടുന്നതെന്ന് അറിയാമോ?
ശരീരത്തിൽ വൈറൽ ബാധ എൽക്കുന്നതിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ മാർഗമായിട്ടാണ് പൊതുവെ പേശികളിൽ വേദന അനുഭവപ്പെടുന്നത്.
രോഗപ്രതിരോധ സംവിധാനം ശരീരത്തിൽ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുകയും വിവിധ രാസവസ്തുക്കൾ ശരീരം ഉൽപാദിപ്പിക്കുകയും ചെയ്യും.
ഇവ പേശികളിൽ വീക്കം ഉണ്ടാക്കുന്നു. ഇതാണ് പനി വരുമ്പോൾ കടുത്ത പേശി വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണം.
ഇവ അകറ്റാൻ, പനി ബാധിച്ച സമയത്ത് ഡോക്ടറുടെ നിർദ്ദേശ പ്രകാരം കൃത്യമായി മരുന്ന് കഴിക്കുകയും ശരിയായ വിശ്രമം എടുക്കുകയും ചെയ്യുക.
പനി മാറിയ ശേഷവും കുറച്ച് ദിവസത്തേക്ക് ആയാസമുള്ള ജോലികൾ ചെയ്യാതിരിക്കുക. ശരീരത്തിന് ബലം ഉണ്ടാക്കുന്ന ചെറുവ്യായാമങ്ങൾ ചെയ്യുക.
ധാരാളം വെള്ളം കുടിക്കുക. പനി സമയത്ത് ശരീരത്തിൽ ഉണ്ടായ വിഷ വസ്തുക്കളെ പുറം തള്ളാൻ ഇത് ഏറെ സഹായകരമാണ്.