29 July 2025

Sarika KP

വ്യായാമത്തിന് മുൻപ് വാഴപ്പഴം കഴിക്കുന്നത് എന്തിന്

Image Courtesy:  Getty Images

വ്യായാമത്തിന്  അര മണിക്കൂർ മുൻപ് വാഴപഴം കഴിക്കാൻ ചിലർ നിർ ദ്ദേശിക്കാറുണ്ട്. ഇതിനു കാരണം എന്താണെന്ന് അറിയാമോ?

വാഴപഴം

വ്യായാമത്തിന് മുമ്പ് കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നുണ്ടെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. എന്തൊക്കെ എന്ന് നോക്കാം

നിരവധി ഗുണങ്ങൾ

എളുപ്പത്തിൽ കഴിക്കാൻ കഴിയുന്ന വാഴപഴം വ്യായാമത്തിന് മുമ്പ് ഊർജം വർധിപ്പിക്കുന്ന പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു.

ഊർജം വർധിപ്പിക്കുന്നു

പൊട്ടാസ്യം, പ്രകൃതിദത്ത പഞ്ചസാര, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയാൽ സമ്പന്നമായ വാഴപ്പഴം വ്യായാമത്തിന് ശേഷം പേശികളുടെ വീണ്ടെടുക്കലിന് സഹായിക്കുന്നു.

പേശികളുടെ വീണ്ടെടുക്കലിന് സഹായിക്കുന്നു

വ്യായാമത്തിന് 30 മിനിറ്റ് മുമ്പ് ഒരു വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ആവശ്യമായ ഇന്ധനം നൽകുകയും ചെയ്യുന്നു.

മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ

നാഡികളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം, രക്തസമ്മർദം എന്നിവ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പൊട്ടാസ്യം വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. (video Credits: pexels)

പൊട്ടാസ്യം

ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്

ദഹന പ്രശ്നങ്ങൾ

വാഴപ്പഴം രക്തത്തിലേക്ക് പഞ്ചസാര സാവധാനം പുറത്തുവിടുന്നു. വ്യായാമത്തിനിടയിൽ ഊർജ നഷ്ടം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.

പഞ്ചസാര