08 August 2025

NANDHA DAS

പഞ്ചസാരയില്ലാതെ കട്ടൻ കാപ്പി കുടിച്ചോളൂ; കാരണമുണ്ട്

Image Courtesy: Pexels

നമ്മളിൽ പലരും കാപ്പിയോ ചായയോ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നവരാണ്. എന്നാൽ, പഞ്ചസാര ചേർത്താണ് കുടിക്കുന്നതെങ്കിൽ പണികിട്ടും.

കട്ടൻ കാപ്പി 

എങ്കിലും, പഞ്ചസാര ചേർക്കാത്ത കട്ടൻ കാപ്പി മിതമായ അളവിൽ കുടിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. അത് എന്തെല്ലാമെന്ന് നോക്കാം.

ഗുണങ്ങൾ 

പഞ്ചസാര ചേർക്കാതെ കട്ടൻ കാപ്പി കുടിക്കുന്നത് ഏകാഗ്രതയും ശ്രദ്ധയുമെല്ലാം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഏകാഗ്രത

പഞ്ചസാര ഒട്ടും ചേർക്കാതെ കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ബ്ലഡ്ഷുഗർ

പഞ്ചസാര ചേർക്കാതെ കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഹൃദയാരോഗ്യം

ഫാറ്റി ലിവർ, ലിവർ സിർഹോസിസ് പോലുള്ള രോഗങ്ങളിൽ നിന്ന് കരളിനെ സംരക്ഷിക്കാനും പഞ്ചസാരയില്ലാതെ കാപ്പി കുടിക്കുന്നത് നല്ലതാണ്.

കരളിന്റെ ആരോഗ്യം

പഞ്ചസാര ചേർക്കാതെ കട്ടൻ കാപ്പി കുടിക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റി നിർത്തി ദഹനം സുഗമമാക്കുന്നു.

ദഹനം

കാപ്പി വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഇത് നല്ലതാണ്.

ശരീരഭാരം കുറയ്ക്കാൻ