31 JAN 2026
NEETHU VIJAYAN
Image Courtesy: Getty Images
ദാഹം മാറ്റുന്നതിനപ്പുറം പോഷകങ്ങളുടെ കലവറ കൂടിയാണ് തണ്ണിമത്തൻ. ഏകദേശം 90 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്ന ഇവ ശരീരത്തിലെ ജലാംശം നിലനിർത്തും.
എന്നാൽ, ആരോഗ്യത്തിന് ഏറെ ഗുണകരമായ ഈ പഴം നാം കഴിക്കുന്ന രീതിയിലോ സൂക്ഷിക്കുന്ന രീതിയിലോ വരുത്തുന്ന ചെറിയ തെറ്റുകൾ അതിന്റെ ഗുണം നഷ്ടപ്പെടുത്തിയേക്കാം.
നാരുകളും ജലാംശവും അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്നം, മലബന്ധം, കുടലിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു.
തണ്ണിമത്തനിലെ 'ലൈക്കോപീൻ' വിറ്റാമിൻ സി തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ ചില തരം ക്യാൻസറുകളെ, പ്രത്യേകിച്ച് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ക്യാൻസറുകളെ ചെറുക്കും.
ഫ്രിഡ്ജിലെ അന്തരീക്ഷം ഇതിൻ്റെ എല്ലാ പോഷകങ്ങൾ ഇല്ലാതാക്കുന്നു. തണുപ്പും രുചിയും ലഭിക്കുമെങ്കിലും, ക്യാൻസർ പ്രതിരോധം, ഹൃദയാരോഗ്യം തുടങ്ങിയ ഗുണങ്ങളൊന്നും ലഭിക്കില്ല.
തണ്ണിമത്തൻ മുറിക്കാതെ തന്നെ പുറത്തെ സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. കഴിക്കാൻ നേരത്ത് തണുപ്പിക്കാനായി ഫ്രിഡ്ജിൽ വെക്കാം.
മുറിച്ച തണ്ണിമത്തൻ ആണെങ്കിൽ മാത്രം വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. അല്ലാത്തവ ഗുണം പാടെ നഷ്ടപ്പെടുത്തുന്നു.