23 July 2026

ASHLI C

മട്ടയരി കഴിച്ചാൽ പ്രമേഹം കൂടാതിരിക്കുമോ? ഇതാണ് സത്യം

Image Courtesy: Getty Images 

ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. നമ്മുടെ ഭക്ഷണത്തിലെ മാറ്റം തന്നെയാണ് ഇത് വരാനുള്ള പ്രധാന കാരണം.

പ്രമേഹം

പ്രമേഹമുള്ളവർ സാധാരണയായി മട്ട അരി കഴിക്കുവാൻ താല്പര്യപ്പെടാറുണ്ട്. മട്ട അരി കഴിച്ചാൽ പ്രമേഹം വർദ്ധിക്കില്ലെന്നാണ് പലരുടേയും വിശ്വാസം. 

 മട്ട അരി

സാധാരണ വെള്ള ചോറിനേക്കാൾ ആരോഗ്യകരമാണെങ്കിലും മട്ട അരിയിലും ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.

കാർബോഹൈഡ്രേറ്റ്

അതിനാൽ തന്നെ ഒരു അളവിൽ കൂടുതൽ മട്ട കൊണ്ട് ഉണ്ടാക്കിയ ചോറ് കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും.

രക്തത്തിലെ പഞ്ചസാര

വെളുത്ത അരിയെ താരതമ്യം ചെയ്യുമ്പോൾ മട്ട അരിക്ക് ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്. അതിനാൽ രക്തത്തിൽ പെട്ടെന്ന് കലരില്ല.

ഗ്ലൈസമിക് ഇൻഡക്സ്

മട്ട അരി ആയാലും ഒരു നിശ്ചിത അളവിൽ കഴിക്കുന്നത്  പ്രമേഹ രോഗികളെ സംബന്ധിച്ച്  വെള്ളരിയേക്കാൾ ഗുണം ചെയ്യും.

നിയന്ത്രിക്കുക

മട്ട അരി നന്നായി വേവിച്ചശേഷം അതിലെ കഞ്ഞിവെള്ളം പൂർണമായി ഒഴിവാക്കിയാൽ തന്നെ അതിലെ അന്നജത്തിന്റെ അളവ് ഒരു പരിധി വരെ കുറയും.

കഞ്ഞിവെള്ളം

ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിന്റെ ഒരു ചെറിയ ഭാഗം മാത്രം ചോറ് എടുത്ത് ബാക്കിയെല്ലാം പച്ചക്കറികളും മറ്റും പ്രോട്ടീൻ ഭക്ഷണങ്ങളും കൊണ്ട് ഉൾപ്പെടുത്തുക.

പച്ചക്കറികൾ