10 August 2026
SHIJI MK
Image Credit: Getty Images
ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇനി അധികനാളുകളില്ല. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് 2026 ലെ മത്സരങ്ങള്‍ നടക്കുന്നത്.
മത്സരത്തിന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത് സഞ്ജു സാംസണ്‍ കളിക്കളത്തില്‍ ഇറങ്ങുമോ എന്നതാണ്. പ്ലേയിങ് ഇലവനിലെത്താന്‍ താരത്തിന് സാധിക്കുമോ എന്ന സംശയം ബാക്കിയാണ്.
2023 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യ ഇത്തവണയും കിരീടം നിലനിര്‍ത്താനുള്ള ലക്ഷ്യത്തോടെയാണ് മത്സരത്തിനിറങ്ങുന്നത്. ടി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക.
ആക്രമണാത്മക ബാറ്റര്‍മാര്‍ക്ക് പ്രാധാന്യം ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ സഞ്ജുവിനെ സംബന്ധിച്ച് മികച്ച അവസരമാണിത്. ടി20യില്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ സഞ്ജുവിന് സാധിക്കും.
സഞ്ജുവിനെ മാറ്റിനിര്‍ത്തി വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കാനാണ് സാധ്യതയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഐപിഎല്‍ വൈഭവിന്റെ ഐപിഎല്‍ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.
വൈഭവിന്റെ ആക്രമണാത്മക ബാറ്റിങ് ശൈലിയാണ് വലിയ ആകര്‍ഷണം. പുതിയ തലമുറയ്ക്ക് അവസരം നല്‍കാനുള്ള തീരുമാനം മാനേജ്‌മെന്റ് സ്വീകരിച്ചേക്കാം.
സഞ്ജുവിന് വിക്കറ്റ് കീപ്പറായോ ബാറ്ററായോ അവസരം ലഭിക്കാനിടയുണ്ട്. വൈഭവിനെ ഓപ്പണിങിലോ ടോപ് ഓര്‍ഡറിലോ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുമോ ഇല്ലയോ എന്ന കാര്യം മത്സരം തുടങ്ങുമ്പോള്‍ മാത്രമേ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. സഞ്ജു-വൈഭവ് കോമ്പിനേഷനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.