21 August 2026
Jayadevan A M
Image Courtesy: PTI
ലോകകപ്പ് ഫൈനലിന് ശേഷമുള്ള അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് അര്‍ജന്റീന ടീമിനെതിരെ കടുത്ത നടപടി സ്വീകരിച്ച് ഫിഫ
വിവിധ അച്ചടക്ക ലംഘനങ്ങളുടെ പേരിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന് 3,21,000 യു.എസ് ഡോളർ (ഏകദേശം 3.64 കോടി രൂപ) പിഴ ചുമത്തി
ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം അർജന്റീനയിലെ ചില താരങ്ങള്‍ പ്രദർശിപ്പിച്ച വിവാദ ബാനറും നടപടിക്ക് കാരണമായി
അർജന്റീന തങ്ങളുടെ അടുത്ത ഹോം മത്സരം സ്റ്റേഡിയത്തിലെ ആകെയുള്ള കാണികളുടെ പകുതി (50 ശതമാനം) ശേഷിയിൽ മാത്രമേ നടത്താൻ പാടുള്ളൂ എന്നും ഫിഫ
പിഴയിൽ നിന്നുള്ള 1,00,000 യുഎസ് ഡോളർ വംശീയ അധിക്ഷേപങ്ങൾക്കും വിവേചനങ്ങൾക്കും എതിരെയുള്ള വികസന പദ്ധതികൾക്കായി അർജന്റീന ചെലവഴിക്കണം
ഫൈനൽ മത്സരശേഷമുണ്ടായ സംഘർഷങ്ങളിൽ പങ്കാളികളായതിന് ചില താരങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. ഒരു സ്പാനിഷ് താരത്തിനും അച്ചടക്ക ശിക്ഷ ലഭിച്ചു
മിഡ്ഫീൽഡർ ലിയാൻഡ്രോ പാരെഡെസിനാണ് കടുത്ത ശിക്ഷ ലഭിച്ചത്. പാരെഡെസിന് 10 മത്സരങ്ങളിൽ നിന്ന് വിലക്കും 90,000 യു.എസ് ഡോളർ പിഴയും ചുമത്തി
നഹുവൽ മോളിന, തിയാഗോ അൽമാഡ, പാബ്ലോ മാർട്ടിൻ പെയ്സ് ഗവീറിയ - ഗാവി, ടീം ഒഫീഷ്യൽ റോബർട്ടോ അയാല എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു