31 May 2025

TV9 MALAYALAM

മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Image Courtesy: Freepik

വാഹനങ്ങളുടെ വേഗത കുറയ്ക്കണം. പ്രത്യേകിച്ച് നനഞ്ഞ റോഡുകളില്‍ യാത്ര ചെയ്യുമ്പോള്‍ വേഗത കുറയ്ക്കുന്നത് കൃത്യമായ നിയന്ത്രണത്തിന് സഹായിക്കും

വേഗത കുറയ്ക്കണം

മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കണം. ഇത് വാഹനത്തിന്റെ മികച്ച നിയന്ത്രണം നിലനിര്‍ത്താന്‍ സഹായിക്കും

അകലം

കനത്ത മഴയുള്ളപ്പോല്‍ ആവശ്യമാണെങ്കില്‍ പകല്‍ സമയത്തും ഹെഡ് ലൈറ്റുകള്‍ ഓണാക്കാം. ഇത് ദൃശ്യപരത വര്‍ധിപ്പിക്കാന്‍ സഹായിക്കും

ഹെഡ് ലൈറ്റുകള്‍

വാഹനം ഹൈഡ്രോപ്ലെയിന്‍ ചെയ്യാന്‍ തുടങ്ങിയാല്‍ ആക്‌സിലേറ്റര്‍ പതുക്കെ ഒഴിവാക്കി നിയന്ത്രണം വീണ്ടെടുക്കുന്നതുവരെ മെല്ലെ പോവുക

ഹൈഡ്രോപ്ലേനിംഗ് 

കൃത്യമായ സ്‌റ്റോപിങ് പവര്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബ്രേക്കുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കണം. ഇക്കാര്യം ശ്രദ്ധിച്ച് ഉറപ്പാക്കുക

ബ്രേക്ക്‌

യാത്ര ആരംഭിക്കുന്നതിന് മുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം. സാഹചര്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് തയ്യാറെടുപ്പുകള്‍ നടത്തണം.

മുന്നറിയിപ്പുകൾ 

ടേണ്‍ സിഗ്നലുകള്‍ നേരത്തെ ഉപയോഗിക്കുന്നത്, വലിയ ജംഗ്ഷനുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നത്, പെട്ടെന്നുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുന്നത് തുടങ്ങിയവയും നല്ലത്‌

ടേണ്‍ സിഗ്നലുകള്‍

ചുറ്റുപാടും ശ്രദ്ധ വേണം. ഇതിന് വാഹനത്തിനുള്ളിലെ ശബ്ദങ്ങള്‍ കുറയ്ക്കണം. അതുപോലെ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകളും ശ്രദ്ധിക്കണം.

ശ്രദ്ധ