Abdul Basith

Pic Credit: PTI

വനിതാ പ്രീമിയർ ലീഗ് എവിടെ, എങ്ങനെ കാണാം?

Abdul Basith

07 January 2026

വനിതാ പ്രീമിയർ ലീഗ് ഈ മാസം 9ന് ആരംഭിക്കുകയാണ്. അഞ്ച് ടീമുകൾ ഏറ്റുമുട്ടുന്ന ലീഗിൻ്റെ മൂന്നാം സീസണാണ് വെള്ളിയാഴ്ച ആരംഭിക്കുക.

വനിതാ പ്രീമിയർ ലീഗ്

കഴിഞ്ഞ സീസണിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ് മുൻ ജേതാവായ റോയൽ ചലഞ്ചേഴ് ബെംഗളൂരുവിനെയാണ് ആദ്യ മത്സരത്തിൽ നേരിടുക.

ആദ്യ മത്സരം

ജനുവരി 9ന് ആരംഭിക്കുന്ന ലീഗ് ഫെബ്രുവരി അഞ്ചിനാണ് അവസാനിക്കുക. ആകെ പ്ലേ ഓഫും ഫൈനലും അടക്കം 22 മത്സരങ്ങൾ.

ലീഗ്

എല്ലാ ദിവസവും രാത്രി 7.30നാണ് മത്സരങ്ങൾ ആരംഭിക്കുക. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിൽ വൈകിട്ട് മൂന്നരയ്ക്ക് ആദ്യ മത്സരം ആരംഭിക്കും.

സമയം

വനിതാ പ്രീമിയർ ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സ്റ്റാർ നെറ്റ്‌വർക്ക് ആണ്. കഴിഞ്ഞ സീസണുകളിലും സ്റ്റാർ തന്നെയായിരുന്നു.

സംപ്രേഷണാവകാശം

ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെ ടൂർണമെൻ്റ് കാണാം. ഒടിടി പ്രേക്ഷകർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പോ സൈറ്റോ ഉപയോഗിക്കാം.

എങ്ങനെ കാണാം?

രണ്ട് തവണ കപ്പടിച്ച മുംബൈ ഇന്ത്യൻസാണ് ടൂർണമെൻ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീം. ആർസിബി ഒരു തവണ ജേതാക്കളായി.

മികച്ച ടീം

ഒറ്റത്തവണ പോലും പ്ലേ ഓഫ് കാണാത്ത യുപി വാരിയേഴ്സാണ് മോശം ടീം. ഗുജറാത്ത് ജയൻ്റ്സ് കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കളിച്ചിരുന്നു.

മോശം ടീം