03 June 2026
SHIJI MK
Image Credit: Getty Images
പണം കയ്യിലേക്ക് എത്താനായി ഒട്ടനവധി വഴികള്‍ പരീക്ഷിക്കുന്നവരുണ്ട്. വിശ്വാസത്തെയും, ആചാരങ്ങളെയുമെല്ലാം കൂട്ടുപിടിച്ച് പണം സമ്പാദിക്കാനാണ് ആളുകള്‍ക്ക് താത്പര്യം.
ധനവരവിനായി പ്രത്യേക രീതിയില്‍ ഒരു നമ്പര്‍ എഴുതി സൂക്ഷിക്കാവുന്നതാണ്. ഓരോ നമ്പറിനും ഓരോ ശക്തിയുണ്ട്. അത് കൃത്യമായി ഉപയോഗിച്ചാല്‍ ഗുണം ലഭിക്കുന്നതാണ്.
ഓരോ ദേവതമാര്‍ക്കും ബീജാക്ഷരങ്ങളുണ്ട്. ശ്രീം എന്നതാണ് ലക്ഷ്മീദേവിയുടെ ബീജാക്ഷരം. ഈ ശ്രീയ്‌ക്കൊപ്പം ഏഞ്ചല്‍ നമ്പര്‍ കൂടി എഴുതിയാല്‍ ധനനേട്ടം ഉണ്ടാകുന്നതാണെന്നാണ് വിശ്വാസം.
വെറും നമ്പര്‍ മാത്രമാണ് എഴുതുന്നതെങ്കില്‍ എപ്പോള്‍ വേണമെങ്കിലും എഴുതാം, എന്നാല്‍ ബീജാക്ഷരം കൂടി ചേര്‍ത്തെഴുതുമ്പോള്‍ അതിന് പ്രത്യേക സമയം നോക്കണം. ഇത് ഫലം വര്‍ധിപ്പിക്കും.
പൗര്‍ണമിയില്‍ എഴുതാവുന്നതാണ്. കറുത്തവാവ് കഴിഞ്ഞ മൂന്നാം ദിവസവും കറുത്തവാവ് കഴിഞ്ഞ് ആദ്യ വെള്ളിയാഴ്ചയും എഴുതാവുന്നതാണ്. രാഹുകാലത്തും യമകണ്ഠകാലത്തും എഴുതാന്‍ പാടില്ല.
ഏഞ്ചല്‍ നമ്പര്‍ എഴുതാന്‍ ബേ ലീഫ് എടുക്കാം. ആലിലയും എടുക്കാവുന്നതാണ്. ഇലകള്‍ ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് വെള്ള പേപ്പറും ഉപയോഗിക്കാം, എന്നാല്‍ ഇലകളാണ് നല്ലത്.
ഇലയില്‍ എഴുതുന്നതാണ് ഏറ്റവും പവര്‍ നല്‍കുന്നത്. എന്നാല്‍ നാം കടം എന്ന വാക്ക് ഇലയില്‍ എഴുതരുത്. ഇലയില്‍ കീറല്‍ ഉണ്ടാകരുത്. വൈകിട്ട് ആറിന് ശേഷം ആലില പറിച്ചെടുക്കരുത്.
പച്ച മഷി കൊണ്ട് വേണം ഇലയില്‍ എഴുതാന്‍, പച്ച ധനവരവിനെ സൂചിപ്പിക്കുന്നു. 2918 എന്ന നമ്പറാണ് എഴുതേണ്ടത്. ഇങ്ങനെ എഴുതി പഴ്‌സില്‍ വെക്കാവുന്നതാണ്. ധനവരവ് ഉറപ്പ്.