20 June 2026

Nithya V

ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ

Photo Credit: Getty Images

ആർത്തവ വേദന എല്ലാ പെൺകുട്ടികളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ആശ്വാസത്തിനായി അമിതമായി മരുന്നുകളെ ആശ്രയിക്കുന്നവരും നിരവധിയാണ്.

ആർത്തവ വേദന

ഇത് ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമായേക്കാം. വേദന കുറയ്ക്കാൻ സഹായിക്കുന്ന യോഗ പോസുകളെ പരിചയപ്പെട്ടാലോ...

യോഗ

പിരീഡ്സ് സമയത്ത്, സ്ത്രീകൾ ഒരു തരത്തിലുള്ള വ്യായാമ പ്രവർത്തികളിലും ഏർപ്പെടരുതെന്ന് പരക്കെ ഒരു വിശ്വാസമുണ്ട്.

വിശ്വാസം

എന്നാൽ, ലളിതമായ യോഗ പോസുകൾ ചെയ്യുന്നത് വഴി നിങ്ങളുടെ ആർത്തവ കാലഘട്ടങ്ങളിലെ വേദനകളെ ശമിപ്പിക്കാൻ സാധിക്കും.

വേദന

കാലുകൾ പരസ്പരം അൽപം അകത്തി വച്ചുകൊണ്ട് നിലത്ത് ഉറപ്പിച്ച് നിൽക്കുക. ഇപ്പോൾ ശ്വാസം എടുക്കുകയുംരണ്ട് കൈകളും ഇരുവശങ്ങളിലൂടെ തലയ്ക്ക് മുകളിലേക്ക് ഉയർത്തുകയും ചെയ്യുക.

ഉത്തനാസനം

ഉടൽ ഒരു നേർരേഖയിലും നട്ടെല്ല് നിവർന്നും ആയിരിക്കണം നിൽക്കേണ്ടത്. ശ്വാസം പതുക്കെ വിട്ട് അരക്കെട്ടിന് മുകളിലേക്കുള്ള ഭാഗം പതിയെ താഴോട്ടു കൊണ്ടുവരാം. ഇങ്ങനെ ഇടയ്ക്കിടെ ചെയ്യാം.

നേർരേഖ

കാൽപാദങ്ങൾ തമ്മിൽ ഇടുപ്പിന്റെ അകലം പാലിച്ച് തറയിൽ മുട്ടുകുത്തി ഇരുന്ന് ആരംഭിക്കുക. കൈകൾ അരക്കെട്ടിന്റെ പിൻഭാഗത്ത് വയ്ക്കുക.

ഉഷ്‌ട്രാസനം

നെഞ്ച് മുന്നോട്ട് തള്ളുകയും പുറക് വശം ഒട്ടകത്തിന്റെ മുതുക് പോലെ വളയ്ക്കുകയും ചെയ്യുക. സുഖകരമെന്ന് തോന്നുന്നിടത്തോളം മാത്രം മുന്നോട്ടേക്ക് പോകുക.

വളയ്ക്കുക