16 November 2025

Aswathy Balachandran

യോ​ഗർട്ട് നല്ലതാണ്... പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Image Courtesy: Unsplash

ഉയർന്ന അളവിൽ ഫ്രക്ടോസ് കോൺ സിറപ്പ്, കരിമ്പ് പഞ്ചസാര, പഴങ്ങളുടെ സാന്ദ്രത എന്നിവ ചേർത്ത യോഗർട്ടുകൾ ഒഴിവാക്കുക. ലേബലിൽ ഇവ ശ്രദ്ധിച്ച് വായിക്കണം.

ആഡഡ് ഷുഗർ

അസ്പാർട്ടേം, അസെസൾഫേം പൊട്ടാസ്യം പോലുള്ള കൃത്രിമ മധുരങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

കൃത്രിമ മധുരം

ബ്ലൂ 2, യെല്ലോ 5, തുടങ്ങിയ കൃത്രിമ കളറിങ് ഏജൻ്റുകൾ ഒഴിവാക്കുക. പകരം, ബീറ്റ്റൂട്ട് പൊടി, കുർക്കുമിൻ തുടങ്ങിയ പ്രകൃതിദത്ത കളറിങ് ഏജൻ്റുകൾ തിരഞ്ഞെടുക്കുക.

കൃത്രിമ കളറുകൾ

യോഗർട്ടിന് കട്ടി കൂട്ടാൻ ഉപയോഗിക്കുന്ന ചില 'ഗം ആൻ്റ് തിക്കേഴ്സ്' ദഹനപ്രശ്നങ്ങളും വീക്കവും ഉണ്ടാക്കാൻ സാധ്യതയുണ്ട്. 

'ഗം ആൻ്റ് തിക്കേഴ്സ്'

ആരോഗ്യകരമായ യോഗർട്ടിൽ പാസ്ചറൈസ് ചെയ്ത പാൽ, ക്രീം എന്നിങ്ങനെ പരമാവധി രണ്ടോ മൂന്നോ ചേരുവകൾ മാത്രമായിരിക്കും ഉണ്ടാവുക.

ചേരുവകൾ

പ്രോട്ടീൻ വയറ് നിറഞ്ഞിരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

ഉയർന്ന പ്രോട്ടീൻ

ലാക്ടോബാസിലസ് ബൾഗാരിക്കസ്, ബിഫിഡോബാക്ടീരിയം തുടങ്ങിയ പ്രോബയോട്ടിക്കുകൾ അടങ്ങിയ യോഗർട്ട് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനക്കേട് കുറയ്ക്കാനും സഹായിക്കും.

പ്രാധാന്യം

കടല, ഈന്തപ്പഴം, കടലമാവ് പോലുള്ള പ്രകൃതിദത്തവും സംസ്കരിക്കാത്തതുമായ അഡിറ്റീവുകൾ ചേർത്ത യോഗർട്ടുകൾക്ക് മുൻഗണന നൽകുക.

അഡിറ്റീവുകൾ