22 May 2025
Abdul Basith
Pic Credit: Unsplash
നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഫൂഡ് ക്രേവിങ്സ്. ഇതൊഴിവാക്കാൻ ചില മാർഗങ്ങളുണ്ട്. ഈ മാർഗങ്ങൾ പരിശോധിക്കാം.
ഭക്ഷണക്രമം തന്നെയാണ് പ്രധാനം. ഡയറ്റിൽ ആവശ്യത്തിന് പോഷകങ്ങളും കലോറിയും ഉൾപ്പെടുത്തിയാൽ ഫൂഡ് ക്രേവിങ്സ് ഒഴിവാക്കാനാവും.
കലോറി ആവരുത് ഭക്ഷണത്തിൻ്റെ അടിസ്ഥാനം. കൂടുതൽ കലോറിയുള്ള ഭക്ഷണങ്ങൾക്ക് പകരം പോഷകങ്ങളുള്ള ഭക്ഷണം കഴിക്കണം.
ഡയറ്റ് ചെയ്യുമ്പോൾ റെസ്ട്രിക്ടിവ് ആവരുത്. അങ്ങനെയെങ്കിൽ നമ്മുടെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും അതുവഴി ഫൂഡ് ക്രേവിങ്സ് ഒഴിവാക്കാനും സാധിക്കും.
ഫൂഡ് ക്രേവിങ്സിൻ്റെ ഒരു കാരണമാണ് സ്ട്രെസ്. മെഡിറ്റേഷൻ അടക്കം മറ്റ് മാർഗങ്ങളിലൂടെ സ്ട്രെസ് കുറച്ച് ഫൂഡ് ക്രേവിങ്സ് നിയന്ത്രിക്കാം.
കാർബോഹൈഡ്രേറ്റുകൾ കൂടുതലായി അടങ്ങിയ ഭക്ഷണം പൂർണമായും ഒഴിവാക്കണം. ഇത് ഫൂഡ് ക്രേവിങ്സ് നിയന്ത്രിക്കാൻ സഹായിക്കും.
ആരോഗ്യകരമായ രീതിയിൽ ശരീരഭാരം നിലനിർത്താൻ ശ്രദ്ധിക്കണം. ഇതും ബാലൻസ്ഡായ ഈറ്റിങ് ഹാബിറ്റ്സും ഫൂഡ് ക്രേവിങ്സ് കുറയ്ക്കും.
ജീവിതരീതി മെച്ചപ്പെടുത്തിയാലും ഫൂഡ് ക്രേവിങ്സ് നിയന്ത്രിക്കാനാവും. വ്യായാമം ജീവിതത്തിൻ്റെ ഭാഗമാക്കി ജീവിതരീതി മെച്ചപ്പെടുത്താവുന്നതാണ്.