17 November 2025
Abdul Basith
Pic Credit: Unsplash
നമ്മൾ അടുക്കളയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പ്രഷർ കുക്കർ. കുക്കർ കരിഞ്ഞുപിടിക്കുന്നതും സാധാരണയാണ്.
പ്രഷർ കുക്കർ അടിയിൽ കരിഞ്ഞുപിടിക്കുമ്പോൾ എങ്ങനെ പരിഹാരമുണ്ടാക്കാം. ഇതിന് ചെയ്യാൻ സാധിക്കുന്ന ചില പൊടിക്കൈകളുണ്ട്.
തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കരിഞ്ഞുപിടിച്ച കുക്കറിനെ ശരിയാക്കിയെടുക്കാം. കരിഞ്ഞ കുക്കറിൽ തന്നെ വെള്ളം തിളപ്പിക്കാവുന്നതാണ്.
തിളപ്പിച്ച വെള്ളം കുക്കറിലേക്ക് ഒഴിക്കുകയോ കുക്കളിൽ തന്നെ വെള്ളം ഒഴിപ്പിച്ച് തിളപ്പിക്കുകയോ ചെയ്തിട്ട് കുറച്ചുസമയം ഇത് മാറ്റിവെക്കുക.
15 മിനിട്ടോളം ഇങ്ങനെ കുക്കർ മാറ്റിവെക്കുക. ഇത് ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിച്ച് സ്ക്രബ് ചെയ്ത് എളുപ്പത്തിൽ കഴുകിവൃത്തിയാക്കാം.
കുക്കറിൽ ബേക്കിങ് സോഡയും വെള്ളവും ലിക്വിഡ് സോപ്പും ചേർത്ത് കുറഞ്ഞ ചൂടിൽ അരമണിക്കൂർ വേവിക്കുക. തണുത്ത് കഴിഞ്ഞാൽ കഴുകാം.
കുക്കറിൽ വെള്ളമൊഴിക്കുക. അതിലേക്ക് അഞ്ചോ ആറോ സവാളത്തൊലികൾ ഇടുക. ഇത് 30 മിനിട്ട് വരെ തിളപ്പിച്ച് തണുത്തശേഷം കഴുകാം.
കുക്കറിൽ പകുതിവെള്ളം നിറച്ച് കുറച്ച് വാളൻപുളിയും നാരങ്ങാനീരും ചേർത്ത് തിളപ്പിക്കുക. തണുത്ത് കഴിഞ്ഞാൽ സ്ക്രബർ ഉപയോഗിച്ച് കഴുകാം.