കത്തിക്ക് മൂർച്ച കുറവാണെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ

19 November 2025

Abdul Basith

Pic Credit: Unsplash

നമുക്ക് വളരെ അത്യാവശ്യമുള്ള ഒരു ആയുധമാണ് കത്തി. അടുക്കളയിലെ പരിപാടികൾ നടക്കണമെങ്കിൽ മൂർച്ചയുള്ള കത്തി അത്യാവശ്യമാണ്.

കത്തി

മൂർച്ചയുള്ള കത്തി അത്യാവശ്യമാണെന്നതിനൊപ്പം കത്തിയുടെ മൂർച്ച കുറയുന്നതും സാധാരണയാണ്. വേറൊരു കത്തി വാങ്ങുകയാണ് നമ്മൾ ചെയ്യാറ്.

മൂർച്ച

കത്തിയുടെ മൂർച്ച മെച്ചപ്പെടുത്താൻ ചില പൊടിക്കൈകളുണ്ട്. വേറെ കത്തി വാങ്ങാതെ ഉള്ള കത്തി നമുക്ക് മൂർച്ച കൂട്ടി ഉപയോഗിക്കാവുന്നതാണ്.

പൊടിക്കൈ

കത്തിയ്ക്ക് മൂർച്ച കൂട്ടാൻ പൊട്ടിയ സെറാമിക് പാത്രങ്ങൾ നല്ലതാണ്. സെറാമിക് പാത്രങ്ങളുടെ പൊട്ടിയ ഭാഗത്ത് കത്തി ഉരച്ച് മൂർച്ച വർധിപ്പിക്കാം.

സെറാമിക് പാത്രങ്ങൾ

മൂർച്ച കൂട്ടാൻ മറ്റൊരു കത്തി ഉപയോഗിക്കാം. പഴയ ഒരു കത്തി ഉപയോഗിച്ച് മൂർച്ച പോയ കത്തി ഉരച്ചാൽ മൂർച്ച വർധിക്കാൻ സഹായിക്കും.

കത്തി

മൂർച്ച കൂട്ടാൻ മറ്റൊരു കത്തി ഉപയോഗിക്കാം. പഴയ ഒരു കത്തി ഉപയോഗിച്ച് മൂർച്ച പോയ കത്തി ഉരച്ചാൽ മൂർച്ച വർധിക്കാൻ സഹായിക്കും.

കത്തി

മുട്ടത്തോടും ഏറെ ഗുണം ചെയ്യും. കത്തി നേരിട്ട് മുട്ടത്തോടിൽ ഉരസുകയോ മുട്ടത്തോട് അലൂമിനിയം ഫോയിലിനുള്ളിൽ വച്ച് ഉരസുകയോ ആവാം.

മുട്ടത്തോട്

സാൻഡ് പേപ്പറും കത്തിയുടെ മൂർച്ച കൂട്ടാൻ ഉപയോഗിക്കുന്നതാണ്. സാൻഡ് പേപ്പർ കൊണ്ട് കത്തിയിൽ ഉരച്ചാൽ മൂർച്ച വർധിക്കുന്നതാണ്.

സാൻഡ് പേപ്പർ