28 March 2026
Jayadevan A M
Image Courtesy: Getty Images
നിരവധി പേരാണ് ഇന്ന് ഫാറ്റി ലിവറിന്റെ പിടിയിലുള്ളത്. ജീവിതശൈലി പ്രശ്‌നങ്ങളാണ് മിക്ക കേസിലും കാരണം. പലരിലും ആഹാരശീലങ്ങളാണ് വെല്ലുവിളി.
മോശം ആഹാരരീതി, വ്യായാമങ്ങളുടെ അഭാവം തുടങ്ങിയവ കാരണമാണ്. ഫാറ്റി ലിവര്‍ തടയാന്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ നോക്കാം
സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കണം. മധുരപലഹാരങ്ങളും അപകടമാണ്. പഞ്ചസാര നേരിട്ട് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇതില്‍ കലോറി കൂടുതലാണ്. ഇവ കരളിന്റെ ആരോഗ്യം നശിപ്പിക്കും
വൈറ്റ് കാര്‍ബോഹൈഡ്രേറ്റ്‌സ് കരളിന് നല്ലതല്ല. മൈദ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കണം. തവിട് കളഞ്ഞ അരിക്ക് പകരം കുത്തരിയാണ് നല്ലത്
റെഡ് മീറ്റ് ഒഴിവാക്കണം. ബീഫ്, പോര്‍ക്ക്, മട്ടണ്‍ എന്നിവയില്‍ പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് ഫാറ്റി ലിവറിന് കാരണമാകും
പ്രോസസ്ഡ് ഫുഡ് ഒഴിവാക്കുക. പാക്കറ്റില്‍ ലഭിക്കുന്ന ചിപ്‌സ് അടക്കമുള്ളഴയില്‍ പ്രിസര്‍വേറ്റീവ് കൂടുതലാണ്
മദ്യം കരളിന്റെ ശത്രുവാണ്. ലിവര്‍ സിറോസിസ് അടക്കമുള്ള പ്രശ്‌നങ്ങള്‍ മദ്യപാനം മൂലമുണ്ടാകും. മദ്യപാനം കരളിനെ നശിപ്പിക്കും