25 September 2026
Prasanth Kumar
Photo Credit: Zeno
സെനോ തങ്ങളുടെ എൻട്രിലെവൽ സ്മാർട്ട്ഫോൺ ഓപ്ഷനായി 10,000 രൂപയിൽ താഴെ വിലയിൽ സെനോ 300 ഇന്ത്യയിൽ ലോഞ്ച് ചെയ്തു.
6.56 ഇഞ്ച് (720 x 1612 പിക്സൽ) HD+ LCD സ്‌ക്രീൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവ സെനോ 300 സ്മാർട്ട്ഫോണിൽ ഉണ്ട്.
2.2GHz യൂണിസോക് T7100 ഒക്ട-കോർ (6x Cortex-A55 + 2x Cortex-A75) പ്രോസസർ. Mali-G57 MP1 GPU, 4GB LPDDR4X റാം, 54GB eMMC 5.1 സ്റ്റോറേജ് എന്നിവയും ഉണ്ട്.
8MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H സർട്ടിഫിക്കേഷൻ) ഇതിലുണ്ട്. ആൻഡ്രോയിഡ് 16 ഗോ എഡിഷനിലാണ് പ്രവർത്തനം.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സിം (nano + nano + microSD), ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.
6000mAh ബാറ്ററിയാണ് സെനോ 300 മോഡലിൽ കമ്പനി നൽകിയിരിക്കുന്നത്. USB Type-C പോർട്ട് വഴി 18W ചാർജിംഗും പിന്തുണയ്ക്കുന്നു.
സെനോ 300ന് 9,649 രൂപയാണ് വില. ഇത് ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. ലാവെൻഡർ പർപ്പിൾ, സിൽവർ മിസ്റ്റ്, ക്ലാസിക് ബ്ലാക്ക് എന്നിവയാണ് കളർ ഓപഷ്നുകൾ.