06 December 2025
SHIJI MK
Image Courtesy: Getty Images
ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. ഇവിടെ ഒരുദിവസം മുഴുവന്‍ വൈദ്യുതി മുടങ്ങിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ.
നഗരവാസികളെ ഒന്നടങ്കം ബാധിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇപ്പോള്‍ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റിഡ്. കുറച്ചുദിവസങ്ങളില്‍ നഗരത്തില്‍ വൈദ്യുതി ഉണ്ടാകില്ല.
അറ്റക്കുറ്റപ്പണികള്‍, നവീകരണം, സുരക്ഷാ പരിശോധനകള്‍ എന്നിവയുടെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്. ഓരോ ദിവസവും ഓരോ മേഖലയിലാകും അറ്റക്കുറ്റപ്പണികള്‍.
വൈദ്യുതി മുടക്കങ്ങള്‍ പതിവാണെന്നും വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് ബെസ്‌കോം അധികൃതര്‍ പറയുന്നു.
രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയായിരിക്കും വൈദ്യുതി മുടങ്ങുന്നത്. ഈ സമയത്ത് നഗരവാസികള്‍ക്ക് ജോലിയില്‍ ഏര്‍പ്പെടുന്നത് വലിയ ബുദ്ധിമുട്ടായിരിക്കും.
വൈറ്റ്ഫീല്‍ഡ്, ഹൂഡി, ഐടിപിഎല്‍, മഹാദേവപുര, ശിവാജി നഗര്‍, റിച്ച്മൗണ്ട് ടൗണ്‍, എംജി റോഡിന് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
ബെളത്തൂര്‍, അയ്യപ്പ ടെമ്പിള്‍, കുംബേന അഗ്രഹാര, പാടലമ്മ ലേഔട്ട്, വിഎസ്ആര്‍ ലേഔട്ട്, കാടുകോടി, ചന്നസാന്ദ്ര, എഫ്‌സിഐ വെയര്‍ഹൗസ്, സഫല്‍, ശങ്കര്‍പുര, സിദ്ധാര്‍ത്ഥ ലേഔട്ട്, സായി ആശ്രമം തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.
ഡിസംബര്‍ നാല് മുതല്‍ 8 വരെയാണ് വൈദ്യുതി മുടങ്ങുന്നത്. ഒരു ദിവസം എട്ട് മണിക്കൂറായിരിക്കും വൈദ്യുതി തടസം ഉണ്ടാകുന്നതെന്നാണ് വിവരം.