02 December 2025
SHIJI MK
Image Courtesy: Getty Images
ആരോഗ്യകരമായ ഭക്ഷണം കഴിച്ചാല്‍ മരുന്നിന്റെ ആവശ്യമില്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഭക്ഷണമാണ് ഔഷധം, ഏത് രോഗത്തെയും ചെറുക്കാന്‍ ഭക്ഷണത്തിന് സാധിക്കും.
ജീവിതശൈലി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. അവയില്‍ കൂടുതലാളുകളെയും അകറ്റുന്നത് പ്രമേഹമാണ്. പ്രമേഹത്തിന് നിങ്ങളും മരുന്ന് കഴിക്കുന്നുണ്ടോ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് മുരിങ്ങയെന്ന് പറയുകയാണ് യശ്വന്ത്പൂരിലെ കൊളംബിയ ഏഷ്യ റഫറല്‍ ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യന്‍ പവിത്ര.
മുരിങ്ങയുടെ തണ്ട്, ഇലകള്‍, പുറംതൊലി, പൂവ്, കായ തുടങ്ങി എല്ലാ ഭാഗങ്ങളും ഏറെ ആരോഗ്യപ്രദമാണെന്ന് അവര്‍ പറയുന്നു. ആന്റിഫംഗല്‍, ആന്റിവൈറല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ മുരിങ്ങയ്ക്കുണ്ട്.
മുരിങ്ങയില്‍ അവശ്യ ധാതുക്കളും ധാരാളം അടങ്ങിയിരിക്കുന്നു. കാത്സ്യം, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, ചെമ്പ്, ഫോസ്ഫറസ് തുടങ്ങിയവയുടെ ഉറവിടമാണ് മുരിങ്ങ.
മുരിങ്ങ ഇലകളില്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ ക്വെര്‍സെറ്റിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രക്തസമ്മര്‍ദമുള്ളവര്‍ക്കും കഴിക്കാം.
മുരിങ്ങയിലുള്ള ആന്റിബയോട്ടിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മലബന്ധം, ഗ്യാസ്, വന്‍കുടല്‍ പുണ്ണ് തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.
മുരിങ്ങ ഇലകളും, വിത്തും പച്ചയ്‌ക്കോ പൊടിച്ചോ ജ്യൂസാക്കിയോ കഴിക്കാം. കൂടാതെ മുരിങ്ങയില തിളപ്പിച്ചും കുടിക്കാം. കറിവെച്ചും നിങ്ങള്‍ മുരിങ്ങ കഴിക്കാറില്ലേ?