November 09 2025
SHIJI MK
Image Courtesy: Unsplash
സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് വൈറലായ ജ്യൂസാണ് എബിസി ജ്യൂസ്. ഇത് കുടിച്ചവരെല്ലാം വളരെ നല്ല അഭിപ്രായമാണ് ഇതിനോടകം പറഞ്ഞതും.
ശരീരത്തിന്റെ ആരോഗ്യത്തിന് വളരെയധികം വിലകല്‍പ്പിക്കുന്നവര്‍ പല റീലുകളും കണ്ട് ഇതോടെ എബിസി ജ്യൂസിലേക്ക് കടന്നു. എവിടെ നോക്കിയാലും പിന്നീട് എബിസി ജ്യൂസേ ഉള്ളൂ.
ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതിനും ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പഴങ്ങള്‍ കഴിക്കണം. അതിനായി നിങ്ങളെ സഹായിക്കുന്ന ജ്യൂസാണ് എബിസി ജ്യൂസ്.
നിറം വര്‍ധിപ്പിക്കുക, ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റുക, ശരീരഭാരം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ മിറാക്കിള്‍ ജ്യൂസ് ചെയ്യുന്നത്.
ആപ്പിള്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവയെല്ലാം ചേര്‍ത്താണ് എബിസി ജ്യൂസ് തയാറാക്കുന്നത്. അതിനാലാണ് ഈ ജ്യൂസിന് എബിസി ജ്യൂസ് എന്ന് പേര് വന്നതും.
ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കി കുറച്ചുവെള്ളം ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കണം.
ശേഷം ഈ മിശ്രിതത്തിലേക്ക് ആവശ്യമെങ്കില്‍ ചെറുനാരങ്ങ നീര് ചേര്‍ക്കാം. അതിന് ശേഷം നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തണുപ്പിച്ചോ അല്ലാതെയോ കുടിക്കാവുന്നതാണ്.
ഇത് കുടിക്കാന്‍ പാടില്ലാത്തവരുമുണ്ട്. പൊട്ടാസ്യം നിയന്ത്രിക്കുന്നവര്‍, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അല്ലെങ്കില്‍ എഫ്ഒജിഎംഎപി ഡയറ്റ് പിന്തുടരുന്നവര്‍, മലവിസര്‍ജന സിന്‍ഡ്രോം ഉള്ളവര്‍ കുടിക്കരുത്.