October 29 2025

SHIJI MK

Image Courtesy: Unsplash

പ്രമേഹമുള്ളവര്‍ക്ക് ധൈര്യമായി മധുരക്കിഴങ്ങ് കഴിക്കാം

മധുരക്കിഴങ്ങ് പ്രമേഹരോഗികള്‍ കഴിക്കാന്‍ പാടില്ലെന്നാണ് പൊതുവേ പറയപ്പെടുന്നത്. അതിനായി പല കാരണങ്ങളും പ്രചാരത്തിലുണ്ട്. ചിലര്‍ അളവ് കുറച്ചും മധുരക്കിഴങ്ങ് കഴിക്കുന്നു.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. നാരുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്.

പോഷകം

മധുരക്കിഴങ്ങിന്റെ ഗ്ലൈസെമിക് സൂചിക വേവിച്ച ഉരുളക്കിഴങ്ങിനേക്കാള്‍ കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കുറഞ്ഞ അളവില്‍ കഴിക്കാവുന്നതാണ്.

കുറഞ്ഞ അളവ്

ടൈപ്പ് 2 പ്രമേഹം ചികിത്സിക്കാന്‍ സഹായിക്കുന്ന ഇപോമായ ബറ്റാറ്റസ് എന്ന സംയുക്തം മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നുവെന്നാണ് പഠനങ്ങളില്‍ പറയുന്നത്.

ടൈപ്പ് 2 പ്രമേഹം

എന്നാല്‍ വെറുതെ മധുരക്കിഴങ്ങ് കഴിക്കുന്നതിനൊപ്പം കുറച്ച് സാധനങ്ങള്‍ കൂടി ചേര്‍ത്താല്‍ കൂടുതല്‍ ഗുണം ചെയ്യും. എന്തെല്ലാമാണ് ചേര്‍ക്കാന്‍ സാധിക്കുന്നതെന്ന് നോക്കാം.

പ്രമേഹരോഗികള്‍

മധുരക്കിഴങ്ങിനൊപ്പം കടല ചേര്‍ക്കാം. സസ്യ പ്രോട്ടീന്‍, നാരുകള്‍ എന്നിവ കടലയില്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

കടല

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉപയോഗം മെച്ചപ്പെടുത്താനും കറുവപ്പട്ട സഹായിക്കും. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യുമെന്ന് പഠനങ്ങളില്‍ പറയുന്നു.

കറുവപ്പെട്ട

നട്‌സുകളും സീഡുകളും ആരോഗ്യകരമായ കൊഴുപ്പും നാരുകളും വഹിക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്.

നട്‌സ് സീഡ്