November 04 2025
SHIJI MK
Image Courtesy: Getty Images
പാചകം ചെയ്യുമ്പോള്‍ കറിവേപ്പില ചേര്‍ക്കുന്നത് എല്ലാവര്‍ക്കും നിര്‍ബന്ധമുള്ള കാര്യമാണ്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങിച്ച് രണ്ട് ദിവസത്തിനകം ഇലകള്‍ വാടിപോകാറുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യാം?
കടയില്‍ നിന്ന് വാങ്ങിക്കുന്ന കറിവേപ്പില, വീട്ടിലെത്തി ഉടന്‍ തന്നെ ഒരു കുപ്പിയുടെ ജാറില്‍ വെള്ളം നിറച്ച് അതില്‍ തണ്ടോട് കൂടി ഇട്ടുവെക്കാവുന്നതാണ്.
ഫ്രിഡ്ജിലേക്ക് നേരിട്ട് കറിവേപ്പില എടുത്തുവെക്കരുത്. കറിവേപ്പില വാങ്ങിച്ച് കൊണ്ടുവന്ന ശേഷം നന്നായി കഴുകി, പൂര്‍ണമായി ഉണക്കിയെടുക്കാന്‍ ശ്രദ്ധിക്കുക.
നന്നായി കഴുകിയതിന് ശേഷം വെള്ളം കളഞ്ഞ് നല്ലതുപോലെ വൃത്തിയാക്കി, വായു കടക്കാത്ത കുപ്പിയിലാക്കി അടച്ച് വെക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് എത്ര നാള്‍ വേണമെങ്കിലും കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാനാകും. ഇന്ന് തന്നെ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ.
കറിവേപ്പില സൂക്ഷിക്കുന്ന സമയത്ത് ഒരുപാട് ഇലകള്‍, ഒരു പാത്രത്തില്‍ കുത്തിനിറച്ച് വെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് ഇലകള്‍ പെട്ടെന്ന് കേടുവരുന്നതിന് വഴിവെക്കും.
മാത്രമല്ല, കറിവേപ്പില വെക്കുന്ന പാത്രം ഒരിക്കലും മുറുക്കി അടച്ചുവെക്കരുത്. അങ്ങനെ ചെയ്യാതെ നിങ്ങള്‍ക്ക് ഇലകള്‍ പാത്രത്തിലാക്കി വെക്കാവുന്നതാണ്.
കറിവേപ്പിലകള്‍ കോട്ടണ്‍ തുണിയിലാക്കി വെക്കുന്നതും നല്ലതാണ്. തുണിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം, ഇങ്ങനെ ചെയ്യുന്നത് വഴി പെട്ടെന്ന് കേടുവരില്ല.