November 29 2025
SHIJI MK
Image Courtesy: Getty Images/PTI
ദാ മറ്റൊരു ക്രിസ്മസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ക്രിസ്മസ് അപ്പൂപ്പനും കേക്കും വൈനുമെല്ലാമായി കേരളത്തിലും ഗംഭീരമായ ആഘോഷങ്ങള്‍ നടക്കും.
ആഘോഷങ്ങളിലേക്ക് കടക്കും മുമ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്രിസ്മസ് പരീക്ഷയെഴുതണം. പരീക്ഷ എന്ന് പറയുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് പേടിയാണോ?
ഇത്തവണ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15നാണ്് ആരംഭിക്കുന്നത്. ഡിസംബര്‍ 23ന് അവസാനിക്കുകയും ചെയ്യുന്ന വിധത്തില്‍ ടൈം ടേബിള്‍ പുറത്തിറങ്ങി.
സംസ്ഥാന വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 11 മുതല്‍ 18 വരെയായിരുന്നു ക്രിസ്മസ് പരീക്ഷ നടത്തേണ്ടിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാരണം തീയതി മാറ്റുകയായിരുന്നു.
സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഡിസംബര്‍ 9നും രണ്ടാം ഘട്ടം ഡിസംബര്‍ 11നും നടക്കും. 13നാണ് വോട്ടെണ്ണല്‍.
ക്രിസ്മസ് അവധി കഴിഞ്ഞതിന് ശേഷമാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ചില പരീക്ഷകള്‍ നടക്കുന്നത്. ഒന്നോ രണ്ടോ പരീക്ഷകളാണ് ഇത്തരത്തില്‍ നടക്കുക.
പരീക്ഷാ തീയതിയില്‍ മാത്രമല്ല ഇത്തവണ ക്രിസ്മസ് അവധിയിലും മാറ്റം വന്നിട്ടുണ്ട്. ന്യൂയര്‍ ആഘോഷവും കഴിഞ്ഞ് സ്‌കൂളിലേക്ക് പോയാല്‍ മതി.
ഡിസംബര്‍ 23ന് അടയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി അഞ്ചിനാകും വീണ്ടും ആരംഭിക്കുന്നത്. അതായത്, നിങ്ങള്‍ക്ക് 12 ദിവസത്തെ അവധി ലഭിക്കും.