8 July 2026
ASHLI C
PHOTO CREDIT: TV9, FB
ഹിന്ദുമതത്തിൽ ഓരോ ആഴ്ചയും ഒരു പ്രത്യേക ദേവനോ ദേവതയ്ക്കോ വേണ്ടി അർപ്പിച്ചിരിക്കുന്നു. അത്തരത്തിൽ ബുധനാഴ്ച ഗണപതി ഭഗവാനെയും ബുധനയും ആണ് ആരാധിക്കേണ്ടത്.
ഗണപതി ഭഗവാനെയും ബുധനെയും ചിട്ടയോടെ ആരാധിച്ചാൽ നമ്മുടെ ജീവിതത്തിലെ പല തടസ്സങ്ങളും നീങ്ങി ഐശ്വര്യം വരും എന്നാണ് വിശ്വാസം.
ബുധനാഴ്ച ദിവസങ്ങളിൽ ആവശ്യക്കാർക്ക് ആവശ്യമുള്ള സാധനങ്ങൾ കണ്ടറിഞ്ഞു ദാനം ചെയ്യുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും.
ബുധനാഴ്ച ദിവസങ്ങളിൽ ബുധന്റെ ബീജ മന്ത്രമായ "ഓം ബ്രാം ബ്രീം ബ്രൂം സഃ ബുധായ നമഃ" 108 തവണ ജപിക്കുന്നത് നല്ലതാണ്.
ബുധനാഴ്ച ദിവസങ്ങളിൽ ഗണപതി ഭഗവാന് കറുകപ്പുല്ല് അർപ്പിക്കുന്നത് ജീവിതത്തിലെ പല തടസ്സങ്ങളും നീങ്ങി ഐശ്വര്യം വരും എന്നാണ് വിശ്വാസം.
ഗണപതി ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള മോദകം ബുധനാഴ്ച ദിവസങ്ങളിൽ നിവേദ്യമായി നൽകുന്നത് ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.
ബുധനാഴ്ച ദിവസങ്ങളിൽ ഗണപതി ക്ഷേത്രങ്ങൾ ദർശിക്കുന്നത് ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങാൻ വളരെയധികം സഹായകരമാകും.
ബുധനാഴ്ചകളിൽ ഗണപതിയുടെ സ്ത്രോത്രങ്ങൾ ചൊല്ലുന്നതും ഗണപതി ഭഗവാനെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതും ഗുണം ചെയ്യും.