9 July 2026
ASHLI C
PHOTO CREDIT: TV9, FB
വീട്ടിൽ തുളസി നട്ടുപിടിപ്പിക്കുന്നത് പോസിറ്റീവ് എനർജിയും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
തുളസിച്ചെടി വയ്ക്കുവാൻ ഏറ്റവും അനുയോജ്യമായ ദിശ വടക്ക് കിഴക്ക് ആണ് എന്നാണ് വാസ്തുശാസ്ത്രത്തിൽ പരാമർശിക്കുന്നത്.
തുളസിച്ചെടി ഒരിക്കലും തെക്ക് ദിശയിൽ വയ്ക്കരുത് ഇത് ദോഷഫലങ്ങൾ ഉണ്ടാക്കുമെന്നാണ് വാസ്തുവിൽ പരാമർശിക്കുന്നത്.
തുളസിത്തറ എപ്പോഴും വീടിന്റെ തറനിരപ്പിൽ നിന്നും അല്പം ഉയരത്തിൽ ആയിരിക്കണം പണിയേണ്ടത്. നേരിട്ട് നിലത്ത് വെക്കരുത്.
വൃത്തിയുള്ള പ്രദേശത്ത് വേണം തുളസി ചെടികൾ വളർത്തുന്നത്. ചെരുപ്പ് ചവിട്ടി അല്ലെങ്കിൽ മറ്റു വേസ്റ്റുകൾ എന്നിവ ചുറ്റും പാടില്ല.
തുളസിത്തറയുടെ സമീപത്ത് കള്ളിച്ചെടി പോലുള്ള മറ്റു ചെടികൾ വളർത്തുവാൻ പാടില്ല.
തുളസിച്ചെടി ഉണങ്ങിപ്പോയാൽ ഉടനെ അത് അവിടെ നിന്നും മാറ്റി പുതിയത് നടണം.
വൈകുന്നേരങ്ങളിൽ തുളസി തറയ്ക്ക് സമീപത്ത് വിളക്ക് തെളിയിക്കുന്നത് വീട്ടിൽ ഐശ്വര്യവും സമാധാനവും കൊണ്ടുവരും.