November 15 2025
SHIJI MK
Image Courtesy: Unsplash
തൈറോയ്ഡ് രോഗമില്ലാത്തവരായി ഇന്നാരുമില്ല. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ തൈറോയ്ഡ് കീഴ്‌പ്പെടുത്തുന്നു. അവ കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും വലുതാണ്.
എന്നാല്‍ എല്ലാവരും ഒരുപോലെ തൈറോയ്ഡ് രോഗത്തിന് ചികിത്സ തേടുന്നവരല്ല. ചിലര്‍ കൃത്യമായി മരുന്ന് കഴിക്കുമ്പോള്‍ മറ്റ് ചിലര്‍ അതിനെ അവഗണിക്കുന്നു.
ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ള ആളുകളില്‍ നേത്ര രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും വിവിധ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും വിദഗ്ധര്‍ പറയുന്നു.
തൈറോയ്ഡ് രോഗമുള്ളയാളുകളുടെ കണ്ണുകള്‍ വരണ്ട് പോകുന്നു. തൈറോയ്ഡ് കണ്ണുനീരിന്റെ ഉത്പാദനത്തെ കുറയ്ക്കുന്നതാണ് ഇതിന് കാരണം.
കൂടാതെ, കണ്ണില്‍ ചൊറിച്ചില്‍, പുകച്ചില്‍, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാകുന്നതും ഇക്കൂട്ടര്‍ക്ക് പതിവായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
മാത്രമല്ല, തൈറോയ്ഡ് രോഗികളില്‍ ഡബിള്‍ വിഷന്‍ എന്ന അവസ്ഥ വരാനുള്ള സാധ്യതയും കൂടുതലാണ്. ഇത് കണ്ണുകളുടെ ക്രമീകരണത്തിലും വ്യത്യാസം വരുത്തുന്നു.
ഒരു വസ്തു രണ്ടായി തോന്നിയേക്കാം. കൂടാതെ ഒന്നില്‍ തന്നെ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഇവര്‍ക്ക് വന്നുചേരാം.
തൈറോയ്ഡ് രോഗമുള്ളവര്‍ക്ക് പ്രകാശം കണ്ണിലേക്ക് എത്തുമ്പോള്‍ പ്രയാസമുണ്ടാകും. വീടിന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ നേരെ നോക്കാന്‍ പോലും സാധിക്കാതെ വരുന്നു.