18 December 2025
SHIJI MK
Image Courtesy: Getty Images
തണ്ണിമത്തന്‍ കഴിക്കുന്നതുകൊണ്ട് ധാരാളം ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നു. എന്നാല്‍ തണ്ണിമത്തന്റെ കുരു മുടി വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?
മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാരാളം പോഷകങ്ങള്‍ തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തന്‍ കുരു പതിവായി കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് നല്ല കട്ടിയുള്ളതും തിളക്കവും ശക്തിയുമുള്ളതുമായ മുടി ലഭിക്കും.
കൂടാതെ തണ്ണിമത്തന്‍ വിത്തിലും വളരെ ഉയര്‍ന്ന അളവില്‍ ഈര്‍പ്പമുണ്ട്. ഇത് നിങ്ങളുടെ വരണ്ടതും പെട്ടെന്ന് പൊട്ടിപോകുന്നതുമായ മുടിയിഴകള്‍ക്ക് കരുത്തേകും.
തണ്ണിമത്തന്‍ കുരുവും തൈരും ചേര്‍ന്ന് നല്ലൊരു ഹെയര്‍ മാസ്‌ക് തയാറാക്കാം. ഇതിനോടൊപ്പം അല്‍പം എണ്ണയും ചേര്‍ക്കേണ്ടതാണ്.
ഇവ മൂന്നും നന്നായി അരച്ചെടുത്ത് തലയോട്ടിയിലും മുടിയുടെ വേരുകളിലും നന്നായി തേച്ചുപിടിപ്പിക്കാം. ഇത് മുടിയ്ക്ക് ആഴത്തിലുള്ള പോഷണം നല്‍കുന്നു.
ഇതിന് പുറമെ, കറ്റാര്‍വാഴയും എണ്ണയും തണ്ണിമത്തന്‍ കുരുവും ചേര്‍ത്ത് മുടിയില്‍ തേക്കുന്നതും നല്ലതാണ്. സില്‍ക്കി ഹെയര്‍ ലഭിക്കാന്‍ ഈ മിശ്രിതം സഹായിക്കും.