15  December 2025

SHIJI MK

Image Courtesy:  Getty Images

ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം

ഓട്‌സ് കഴിക്കുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. ശരീരഭാരം കുറയ്ക്കാനായാണ് പലരും ഓട്‌സ് കഴിക്കുന്നത്. രാവിലെ എഴുന്നേറ്റയുടന്‍ ഓട്‌സ് ഉണ്ടാക്കി കഴിക്കുന്നതാണ് ശീലം.

ഓട്‌സ്

മറ്റ് ധാന്യങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ നാരുകള്‍ ഓട്‌സില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.

ഗുണങ്ങള്‍

ഓട്‌സിന് ഗുണങ്ങള്‍ മാത്രമല്ല അല്‍പം ദോഷങ്ങളുമുണ്ട്. ഓട്‌സ് കഴിക്കുന്നത് മൂലം ശരീരത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍?

എന്നാല്‍

പതിവായി ഓട്‌സ് കഴിക്കുന്നത് വഴി സെലിയാക് ഡിസീസ് അല്ലെങ്കില്‍ ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ആരോഗ്യം

ഓട്‌സില്‍ ധാരാളം നാരുകള്‍ ഉള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ വളരെ നല്ലതാണ്. എന്നാല്‍ അമിതമായ ഉപയോഗം ഗ്യാസിനും വീക്കത്തിനും വഴിവെക്കും.

ദഹനം

കൂടാതെ ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡ് കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളുടെ ആഗിരണത്തെ തടയുന്നുമുണ്ട്.

ഫൈറ്റിക് ആസിഡ്

ഓട്‌സ് കഴിക്കുന്നയാളുകള്‍ക്ക് ചൊറിച്ചിലും ഉണ്ടാകാറുണ്ട്. ചൊറിച്ചില്‍, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

ചൊറിച്ചില്‍

ഓട്‌സില്‍ ഉയര്‍ന്ന അളവിലാണ് ഫോസ്ഫറസ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ ഓട്‌സ് കൂടുതലായി കഴിക്കുന്നത് വൃക്ക രോഗങ്ങള്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

വൃക്ക