01 December 2025
SHIJI MK
Image Courtesy: Getty Images
ഒരു ദിവസമെങ്കിലും മുട്ട കഴിക്കാതെ പലര്‍ക്കും ജീവിക്കാന്‍ പറ്റില്ല. മുട്ട കഴിച്ചാല്‍ ശരീരത്തിന് ഒട്ടേറെ ഗുണങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ ദിവസവും കഴിക്കാവുന്നതാണ്.
രാജ്യത്ത് നിലവില്‍ മുട്ട വില കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. 8 രൂപയും അതിന് മുകളിലുമാണ് പലയിടങ്ങളിലും വില.
മുട്ട വില കൂടിയതോടെ പല തട്ടുകടകളിലും 15 രൂപയും അതിന് മുകളിലും സിംഗിള്‍ ഓംലെറ്റിന് പോലും ഈടാക്കാന്‍ തുടങ്ങി. മറ്റ് ഹോട്ടലുകളിലെ കാര്യം പറയേണ്ടല്ലോ.
തമിഴ്‌നാട്ടിലെ നാമക്കലിലുള്ള കോഴി ഫാമില്‍ മുട്ടയ്ക്ക് 6.05 പൈസയാണ് വിലയെന്നാണ് വിവരം. എന്നാല്‍ അത് കേരളത്തിലേക്ക് എത്തുമ്പോള്‍ 10 രൂപയ്ക്ക് അടുത്ത് വിലയാകും.
മുട്ട വില ഇങ്ങനെ ഉയരുന്നതിന്റെ ഒരു കാരണം ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചതും ഉത്പാദനം കുറഞ്ഞതുമാണ്.
ഡിസംബര്‍ മാസത്തില്‍ ക്രിസ്മസ് പ്രമാണിച്ചുള്ള കേക്ക് നിര്‍മ്മാണം ആരംഭിക്കുന്നതോടെ മുട്ടയുടെ വില എല്ലാ വര്‍ഷങ്ങളിലും ഉയരാറുണ്ട്. ഇത്തവണ വില എവിടെയെത്തും എന്നതാണ് ശ്രദ്ധേയം.
ക്രിസമസ്-ന്യൂയര്‍ എന്നിവ വന്നെത്താന്‍ ഇനി അധിക ദിവസങ്ങള്‍ ബാക്കിയില്ലാത്തതിനാല്‍ മുട്ട വില ഇനിയും കുതിക്കാനാണ് സാധ്യത. വിലയുണ്ടെങ്കിലും മുട്ട വാങ്ങിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല.
നാടന്‍ കോഴിമുട്ടയ്ക്കും വില വര്‍ധിച്ചു. 10 രൂപ മുതല്‍ 15 രൂപ വരെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ നാടന്‍ കോഴിമുട്ടയ്ക്ക് ഈടാക്കുന്നത്.