06 November 2025
Jenish Thomas
Image Courtesy: Social Media, pexels
വീക്കെൻഡ് ആകുമ്പോഴേക്കും പുതിയ കുറെ ചിത്രങ്ങൾ ഒടിടിയിലേക്കും എത്തും. ഇന്ന് വ്യാഴാഴ്ച അർധരാത്രിയോടെ മിക്ക ചിത്രങ്ങളുടെ ഒടിടി സംപ്രേഷണം ആരംഭിക്കും
വിനീത് ശ്രീനിവാസൻ്റെ ത്രില്ലർ ചിത്രം കരം ഇന്ന് ഒടിടിയിൽ എത്തും. ഇന്ന് മുതൽ മനോരമ മാക്സിലാണ് ചിത്രം സംപ്രേഷണം ചെയ്യുക
തമിഴ് റൊമാൻ്റിക് ചിത്രം കിസ് ഇന്ന് മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും. സീ5നാണ് ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്.
ബോളിവുഡ് ചിത്രം ബാരമുള്ളയും ഇന്ന് മുതലാണ് സംപ്രേഷണം ചെയ്യുക. ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാൻ സാധിക്കും
ഹിന്ദി പൊളിറ്റിക്കൽ ഡ്രാമ വെബ്സീരീസായ മഹറാണി സീസൺ 4ൻ്റെ സംപ്രേഷണം ഇന്ന് മുതൽ ആരംഭിക്കും. സോണി ലിവിലാണ് സംപ്രേഷണം
ഈ മാസം ഒടിടിയിൽ എത്താൻ പോകുന്ന മറ്റൊരു ചിത്രമാണ് വള. ലുക്മാൻ അവറാൻ ധ്യാൻ ശ്രീനിവസാൻ എന്നിവരുടെ ചിത്രം സൈന പ്ലേയിലാണ് സംപ്രേഷണം ചെയ്യുക
നവ്യ നായരുടെ പാതിരാത്രിയും ഈ മാസം തന്നെ സംപ്രേഷണം ചെയ്യും. മാനോരമ മാക്സാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
മമിത ബൈജു പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡും ഈ മാസം ഒടിടിയിൽ എത്തും. നവംബർ 14ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സംപ്രേഷണം ചെയ്യും