November 09 2025
Aswathy Balachandran
Image Courtesy: Unsplash
ഈ ക്രൂസിഫറസ് പച്ചക്കറികളിൽ റാഫിനോസ് എന്ന സങ്കീർണ്ണ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗ്യാസ് ഉണ്ടാക്കുന്നു.
ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള ദഹനപ്രശ്നങ്ങളുള്ളവർ ഇവ കഴിക്കുന്നത് വയറുവീർക്കൽ, വേദന എന്നിവയ്ക്ക് കാരണമായേക്കാം.
ഇവയിൽ അടങ്ങിയിട്ടുള്ള ഗോയിട്രോജനുകൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയ്ക്കാൻ സാധ്യതയുണ്ട്. ഹൈപ്പോതൈറോയിഡിസം ഉള്ളവർ ശ്രദ്ധിക്കണം.
കാബേജിലും കോളിഫ്ലവറിലും വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്നു.
വാർഫാറിൻ പോലുള്ള രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരുടെ മരുന്നിന്റെ ഫലത്തെ വിറ്റാമിൻ കെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഇവ പാചകം ചെയ്ത് കഴിക്കുന്നത് റാഫിനോസിൻ്റെയും ഗോയിട്രോജനുകളുടെയും അളവ് കുറയ്ക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കും.
ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്, കിഡ്നി സ്റ്റോൺ ഉണ്ടാവാൻ സാധ്യതയുള്ളവർ കോളിഫ്ലവറിലെ ഓക്സലേറ്റുകൾ കാരണം ശ്രദ്ധിക്കണം എന്നാണ്.
പൊതുവെ ആരോഗ്യമുള്ളവർ ഈ പച്ചക്കറികൾ മിതമായ അളവിൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം.