November 03 2025
Aswathy Balachandran
Image Courtesy: Getty Images
ചോക്ലേറ്റ് പ്രേമികളില്‍ ഭൂരിഭാഗം പേരും മധുരപ്രേമികളാണ്. ഇനി വെറും ചോക്ലേറ്റ് കഴിക്കാതെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കൂ..
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും.
കൊക്കോ ചെടിയുടെ കായയില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മാനസിക സമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും എല്ലാം ഇത് കൊണ്ട് ഗുണമുണ്ട്
ഡാര്‍ക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള ഫ്ലാവനോളുകൾ ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.
ഇത് രക്തധമനികളെ വികസിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റിലെ ചില ഘടകങ്ങൾ സന്തോഷം നൽകുന്ന എൻഡോർഫിനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കും
മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുകയും ചെയ്യും