October 30 2025

SHIJI MK

Image Courtesy: Unsplash

ഫേഷ്യലൊക്കെ നോക്കിയും കണ്ടും മതി; ഇതില്ലെങ്കില്‍ പണിയാകും

ഫേഷ്യല്‍ ചെയ്യാത്തവരായി ഇന്നത്തെ കാലത്ത് ആരാണുള്ളത്. വിവിധ തരത്തിലുള്ള ഫേഷ്യലുകള്‍ ഇന്ന് ലഭ്യമാണ്. അവ ഓരോന്നിനും ഓരോ പ്രയോജനങ്ങളാണ് പറയപ്പെടുന്നത്.

ഫേഷ്യല്‍

ഫേഷ്യല്‍ ചെയ്തിട്ട് മാത്രം കാര്യമല്ല, ആ ചെയ്യുന്നതിന്റെ ഗുണം ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ പണം പോയത് മിച്ഛം.

ഗുണങ്ങള്‍

ഫേഷ്യല്‍ ചെയ്ത് കഴിഞ്ഞാല്‍ വെയില്‍ കൊള്ളാന്‍ പാടില്ല. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ഒരിക്കലും മറന്നുപോകരുത്. ഇല്ലെങ്കില്‍ ഫലം ലഭിക്കില്ല.

വെയില്‍

സണ്‍സ്‌ക്രീന്‍ മാത്രം പുരട്ടിയിട്ട് കാര്യമില്ല, പുറത്തിറങ്ങുമ്പോള്‍ കുട ചൂടിയിരിക്കണം. സണ്‍സ്‌ക്രീന്‍ പുരട്ടിക്കഴിഞ്ഞാല്‍ കുട ചൂടണമെന്ന കാര്യം പലരും വിട്ടുപോകാറുണ്ട്.

കുട വേണം

ഫേഷ്യല്‍ ചെയ്തുകഴിഞ്ഞാല്‍ ചര്‍മ്മത്തില്‍ പുരട്ടേണ്ടവ എല്ലാം കൃത്യമായി പുരട്ടിയിരിക്കണം. ബ്യൂട്ടീഷ്യന്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കുക.

എല്ലാം വേണം

നിങ്ങള്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്ന പുതപ്പും തലയിണയും മാറ്റാതിരിക്കുന്നതും ചര്‍മ്മ പ്രശ്‌നങ്ങള്‍ വരുന്നതിന് കാരണമാകും. ഇടയ്ക്കിടെ അവ മാറ്റാന്‍ ശ്രദ്ധിക്കുക.

പുതപ്പ്

തലയിണയുടെ കവര്‍ മാറ്റിയില്ലെങ്കില്‍ മുഖക്കുരു ഉള്‍പ്പെടെ വരും. മാത്രമല്ല, ഇങ്ങനെ സംഭവിച്ചാല്‍ ഫേഷ്യല്‍ ചെയ്തതിന്റെ ഗുണങ്ങള്‍ ലഭിക്കുകയുമില്ല.

മുഖക്കുരു

ഫേഷ്യല്‍ ചെയ്തതിന് ശേഷം മുഖത്ത് അനാവശ്യമായി തൊടരുത്. ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തില്‍ ബാക്ടീരിയകള്‍ പെരുകുന്നതിന് വഴിവെക്കുന്നു.

തൊടരുത്