11 December 2025
SHIJI MK
Image Courtesy: Getty Images
വിളര്‍ച്ച അനുഭവിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ മുഖത്ത് പ്രകടമാകുന്ന ഈ വിളര്‍ച്ചയെ തടയാന്‍ എന്ത് ചെയ്യണമെന്നറിയാതെ പലരും വിഷമിക്കുന്നു.
അത്തിപ്പഴത്തെ കുറിച്ചറിയില്ലേ? ധാരാളം പോഷകങ്ങള്‍ അടങ്ങിയ പഴമാണ് അത്തിപ്പഴം. അത്തിപ്പഴത്തിന് സൂപ്പര്‍ ഫുഡ് എന്നൊരു പേര് കൂടിയുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വൈറ്റമിന്‍ കെ തുടങ്ങിയ പോഷകങ്ങള്‍ അത്തിപ്പഴത്തിലുണ്ട്.
അത്തിപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
രക്തസമ്മര്‍ദം കുറഞ്ഞയാളുകള്‍ക്ക് ശരീരം എപ്പോഴും ക്ഷീണിക്കുന്നത് പോലെ തോന്നാം. അത്തരക്കാര്‍ അത്തിപ്പഴം പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്.
ശരീരം മെലിഞ്ഞയാളുകള്‍ക്കും ഇത് കഴിക്കാവുന്നതാണ്. രാത്രിയില്‍ മൂന്നോ നാലോ അത്തിപ്പഴം കുതിര്‍ത്ത് രാവിലെ ചവച്ച് കഴിക്കാവുന്നതാണ്.
വിളര്‍ച്ചയുള്ളയാളുകള്‍ക്കും അത്തിപ്പഴം കഴിക്കുന്നത് ഗുണം ചെയ്യുന്നു. അത്തിപ്പഴത്തിലൂടെ ഹീമോഗ്ലോബിന്റെ അളവ് രക്തത്തില്‍ വര്‍ധിക്കുന്നു.
കരള്‍ രോഗികള്‍ക്കും അത്തിപ്പഴം ധൈര്യമായി കഴിക്കാവുന്നതാണ്. അത്തിപ്പഴം കുതിര്‍ത്ത ശേഷമാണ് കഴിക്കേണ്ടതെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.