13 December 2025
SHIJI MK
Image Courtesy: PTI
ക്രിസ്മസ് ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. ഡിസംബര്‍ 25ന് നാടും നഗരവും ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകും.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമാണ് ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ ദിവസം തന്നെ ആഘോഷിക്കുന്നതെന്ന് അറിയാമോ?
ഡിസംബര്‍ 25നാണ് യേശു ക്രിസ്തു ജനിച്ചതെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ഇന്നേ ദിവസം ക്രിസ്തു ജനിച്ചതിന് തെളിവുകളില്ല.
യേശു ക്രിസ്തു എന്നാണ് ജനിച്ചതെന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. പിന്നെ എന്തുകൊണ്ടാണ് ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കുന്നത്?
ആദ്യകാലങ്ങളില്‍ ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ആദ്യത്തെ ക്രിസ്ത്യന്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ ആണ് ക്രിസ്മസ് ആഘോഷത്തിന് തുടക്കം കുറിക്കുന്നത്.
റോമന്‍-ക്രിസ്ത്യന്‍ ചരിത്രകാരനായ സെക്‌സ്റ്റസ് ജൂലിയസിന്റെ രേഖകളില്‍ യേശു ക്രിസ്തുവിന്റെ അമ്മയായ മറിയം മാര്‍ച്ച് 25ന് ഗര്‍ഭം ധരിച്ചുവെന്ന് പറയപ്പെടുന്നു.
ഇതേതുടര്‍ന്നുള്ള 9 മാസത്തിന് ശേഷം വന്നെത്തുന്ന തീയതിയാണ് ക്രിസ്തുവിന്റെ ജന്മദിനമായി പറയുന്നത്. അതോടെ ഡിസംബര്‍ 25ന് ക്രിസ്തു ജനിച്ചുവെന്ന് പ്രചരിക്കാന്‍ തുടങ്ങി.
എന്നാല്‍ ക്രിസ്തു ജനിച്ചത് ജനുവരി ആറിനാണെന്നും പറയപ്പെടുന്നുണ്ട്. ഏപ്രില്‍ ആറിനാണ് ക്രിസ്തുവിനെ കുരിശിലേറ്റിയത്. അതിനാലാകാം ജനുവരി ആറെന്ന് പറയപ്പെടുന്നതെന്നാണ് വിവരം.