November 21 2025
Sarika KP
Image Courtesy: Unsplash
പഴങ്ങൾ കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. അതിനാലാണ് ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തണമെന്ന് പറയുന്നത്.
എന്നാൽ, പഴങ്ങൾ എല്ലാവർക്കും കഴിക്കാൻ ആരോഗ്യകരമല്ല. ചില ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഒഴിവാക്കേണ്ട ചില പഴങ്ങളുണ്ട്.
മൈഗ്രെയ്ൻ ഉള്ളവർ ചില പഴങ്ങൾ കഴിക്കരുത് . ഇതിനു പുറമെെ അസിഡിറ്റി വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാര വർധിപ്പിക്കാനും കാരണമാകും.
അമിതമായി പഴുത്ത വാഴപ്പഴവും അമിതമായി അവോക്കാഡോ കഴിക്കുന്നതും മൈഗ്രെയ്നിന് കാരണമാകുമെന്നാണ് വിവരം.
പ്രമേഹരോഗികൾ മാമ്പഴം, മുന്തിരി, അമിതമായി പഴുത്ത വാഴപ്പഴം എന്നിവ ഒഴിവാക്കുക. ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ വേഗത്തിൽ വർധിപ്പിക്കും.
അസിഡിറ്റിയുള്ളവർ ഓറഞ്ച്, നാരങ്ങ, മുന്തിരി, പൈനാപ്പിൾ എന്നിവ ഒഴിവാക്കുക. ഇത് അസിഡിറ്റി വർധിപ്പിക്കുകയും അസ്വസ്ഥത വർധിപ്പിക്കുകയും ചെയ്യും.
തണ്ണിമത്തൻ, മിക്സഡ് ഫ്രൂട്ട് ബൗളുകൾ എന്നിവ പ്രധാന ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് വയറു വീർക്കൽ കൂടുതൽ വഷളാകാൻ കാരണമാകും.
പഴങ്ങൾ ഒഴിവാക്കുകയല്ല, മറിച്ച് വ്യക്തിഗത ആരോഗ്യ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കുക.