AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Children’s Day 2025 Wishes: കുരുന്നുചിരികള്‍ കെടാതെ കാക്കാം… നേരാം ശിശുദിനാശംസകള്‍

Happy Children’s Day 2025 Wishes: ഈ ദിവസം കുരുന്നുകൾ നെഹ്‌റുവിനെ പോലെ വേഷം ധരിച്ച് പാട്ടുകൾ പാടിയും റാലി നടത്തിയുമൊക്കെയാണ് ആഘോഷിക്കുന്നത്. ഈ ശിശുദിനത്തിൽ നമ്മുടെ കുരുന്നുകൾക്ക് ശിശുദിനം ആശംസകൾ നേരാം.

Children’s Day 2025 Wishes: കുരുന്നുചിരികള്‍ കെടാതെ കാക്കാം… നേരാം ശിശുദിനാശംസകള്‍
Children's Day 2025Image Credit source: getty images
sarika-kp
Sarika KP | Published: 11 Nov 2025 19:51 PM

പുതിയൊരു ശിശുദിനം കൂടി വന്നെത്തി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി എന്നറിയപ്പെടുന്ന ജവഹർലാൽ നെഹ്‌റുവിൻ്റെ ജന്മദിനമാണ് നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നത്. 1889ലായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജനനം.

കുഞ്ഞുങ്ങള്‍ക്ക് പ്രിയപ്പെട്ട ജവഹര്‍ലാല്‍, കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും വലിയ സംഭാവനകളാണ് നൽകിയത്. അതുകൊണ്ട് തന്നെ ഈ ദിനം ഒരു ആഘോഷത്തിനപ്പുറം കുട്ടികളുടെ ക്ഷേമം, അവകാശങ്ങൾ, അവരുടെ വളർച്ചയെ പിന്തുണയ്ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന് വിശ്വസിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. കുട്ടികൾക്ക് കൃത്യമായ വിദ്യാഭ്യാസം ലഭിക്കാൻ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തിരുന്നു.

Also Read: പ്രമേഹ രോ​ഗികൾക്ക് ചീസ് കഴിക്കാമോ? ഇക്കാര്യങ്ങൾ തെറ്റിദ്ധാരണയോ

ഈ ദിവസം കുരുന്നുകൾ നെഹ്‌റുവിനെ പോലെ വേഷം ധരിച്ച് പാട്ടുകൾ പാടിയും റാലി നടത്തിയുമൊക്കെയാണ് ആഘോഷിക്കുന്നത്. ഈ ശിശുദിനത്തിൽ നമ്മുടെ കുരുന്നുകൾക്ക് ശിശുദിനം ആശംസകൾ നേരാം.

  • എല്ലാ കുരുന്നുകൾക്കും ശിശുദിനാശംസകൾ!
  • ഈ ശിശുദിനത്തിൽ നമ്മുടെ കുട്ടികളുടെ നിഷ്‌ക്കളങ്കതയും വിശുദ്ധിയും ആഘോഷിക്കാം. എല്ലാവർക്കും ശിശുദിന ആശംസകൾ
  • പുതിയ ഭാവിക്കായി കുരുന്നുചിരികൾ കെടാതെ കാക്കാം.. ശിശുദിന ആശംസകൾ
  • രാജ്യത്തിന് തണലാകാൻ എല്ലാ കുട്ടികൾക്കും കഴിയട്ടെ…എല്ലാ കുട്ടികൾക്കും ശിശുദിനാശംസകൾ!
  • ഈ ശിശുദിനത്തിൽ നല്ല ശീലങ്ങളോടും ചിന്തകളോടും കൂടി ഓരോ കുരുന്നുകളും വളരട്ടെ, എല്ലാവർക്കും ശിശുദിന ആശംസകൾ
  • ഓരോ നിമിഷവും കുഞ്ഞുങ്ങൾ‌ ചൊരിയുന്ന സ്നേഹവും സന്തോഷവും ലോകത്തെ സമ്പന്നമാക്കുന്നു.
  • കുട്ടികൾക്കായി നല്ല ലോകം പടുത്തുയർത്തുക…ശിശുദിന ആശംസകൾ
  • ഇന്ന് നമ്മളുടെ നല്ല പ്രവൃത്തി നാളെ കുരുന്നുകൾക്ക് മാതൃകയാകട്ടെ….ശിശുദിന ആശംസകൾ
  • ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട കുട്ടികൾക്ക് സന്തോഷകരമായ ശിശുദിനം